മുംബൈ: ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെ സൂചികകളെയും ബാധിച്ചു. ആറാമത്തെ ദിവസവും വിപണിയില്‍ നഷ്ടം. നിഫ്റ്റി 16,950ന് താഴെയെത്തി. സെന്‍സെക്‌സ് 90 പോയന്റ് താഴ്ന്ന് 57,564ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 16,949ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ലൈഫ്, യുപിഎല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
ബിപിസിഎല്‍, ടൈറ്റാന്‍ കമ്പനി, ബ്രിട്ടാനിയ, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ഡിവീസ് ലാബ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ, എഫ്എംസിജിയും മാത്രമാണ് നേട്ടത്തിലുള്ളത്.