കേളകം:
പ്രദേശത്തെ സ്ത്രീകളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുക. സമ്പത്ത്, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ പങ്കാളിത്തം, സംസ്ക്കാരം തുടങ്ങിയ മേഖലകളിലെ സ്ത്രീകളുടെ അവസ്ഥ മനസിലാക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ തോതും കാരണങ്ങളും കണ്ടെത്തി സാമൂഹ്യ നീതി ഉറപ്പാക്കൽ, കുടുംബങ്ങളുടെ ജനാധിപത്യവത്കരണം, വികസനത്തിലെ ജൻഡർ നീതി ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് പരിശീലന പരിപാടിയുടെ പ്രധാന ഉദ്ദേശം.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെർപേഴ്സൺ പ്രീത ഗംഗാധരന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐ സി ഡി എസ് സൂപ്പർവൈസർ ലക്ഷ്മിക്കുട്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി, മെമ്പർമാരായ സുനിത രാജു, ഷാന്റി സജി, ഷിജി സുരേന്ദ്രൻ, സി ഡി എസ് ചെർപേഴ്സൺ രജനി പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ടി ടി അഖില, കമ്മ്യൂണിറ്റി വിമൺ ഫെസിലെറ്റർ കെ അഞ്ജന തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു.