21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • *ഖരമാലിന്യ സംസ്കരണം; മേൽനോട്ടത്തിന് ഹൈക്കോടതി.*
Kerala

*ഖരമാലിന്യ സംസ്കരണം; മേൽനോട്ടത്തിന് ഹൈക്കോടതി.*

കൊച്ചി ∙ ഖരമാലിന്യ സംസ്കരണ നിയമം എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നതിനു ഹൈക്കോടതി മേൽനോട്ടം വഹിക്കും. അധികൃതർ നൽകുന്ന ഡേറ്റ പരിശോധിച്ച് ഉറപ്പാക്കാൻ എറണാകുളം, തൃശൂർ ജില്ലകളുടെ മേൽനോട്ടത്തിനായി ഒന്ന്, മറ്റു ജില്ലകൾക്കായി 2 എന്നിങ്ങനെ 3 അമിക്കസ് ക്യൂറിമാരെ നിയമിക്കും.

ദുരന്തനിവാരണ നിയമത്തിലെ നിർവചനം അനുസരിച്ചു ബ്രഹ്മപുരത്തെ തീപിടിത്തം ദുരന്തം എന്ന നിർവചനത്തിൽ ഉൾപ്പെടുമെന്നും സർക്കാരിനും കലക്ടർക്കും ഇക്കാര്യത്തിൽ ഇടപെടാനാവുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അനധികൃതമായി മാലിന്യം തള്ളിയതിന്റെ പേരിൽ എത്ര പേർക്കെതിരെ പൊലീസ് കേസെടുത്തെന്നും നടപടിയെടുത്തെന്നും കോടതിയെ അറിയിക്കണമെന്ന് തദ്ദേശഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കു ഹൈക്കോടതി നിർദേശം നൽകി. അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നതിനു പിഴ ചുമത്തുമെന്ന് ഉൾപ്പെടെയുള്ള വിവരങ്ങളുമായി വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ബോർഡുകൾ സ്ഥാപിക്കണം. മാലിന്യ സംസ്കരണം സംബന്ധിച്ചു വിദ്യാർഥികൾക്കു ബോധവൽക്കരണ ക്ലാസുകൾ നൽകണം. മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിലും കേരളം ഒന്നാം സ്ഥാനത്ത് എത്തണം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. മാലിന്യം ഫലപ്രദമായി സംസ്കരിക്കുന്ന കാര്യത്തിൽ തദ്ദേശ ഭരണ സെക്രട്ടറിമാർക്കു പരിശീലനം നൽകണം. ഇത്തരമൊരു പരിശീലനം ഏപ്രിൽ അഞ്ചിനുണ്ടെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി വിശദീകരിച്ചു.

തദ്ദേശഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കലക്ടർ എൻ.എസ്.കെ.ഉമേഷ്, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി.പ്രദീപ് കുമാർ എന്നിവർ ഓൺലൈനായി ഹാജരായി.കരാർ: എതിർപ്പ് അംഗീകരിച്ചില്ലെന്ന് കോർപറേഷൻ സെക്രട്ടറി

ചുമതലയേറ്റതു മുതൽ ബ്രഹ്മപുരം മാലിന്യ സംസ്കരണ കരാർ വ്യവസ്ഥകളിൽ തനിക്കു തൃപ്തിയില്ലായിരുന്നെന്നു കോർപറേഷൻ സെക്രട്ടറി എം.ബാബു അബ്ദുൽ ഖാദർ ഹൈക്കോടതിയിൽ അറിയിച്ചു.
എതിർപ്പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ കോർപറേഷൻ കൗൺസിൽ അംഗീകരിച്ചിട്ടില്ലെന്നു സെക്രട്ടറി അറിയിച്ചു. ഇക്കാര്യത്തിൽ എന്നാണ് കോർപറേഷൻ തീരുമാനമെടുക്കുന്നതെന്നു ഹൈക്കോടതി ആരാഞ്ഞു.

ബ്രഹ്മപുരത്ത് ചെലവായ തുകയുടെ കണക്കുകൾ കൃത്യമായി നൽകാനും കോടതി കോർപറേഷൻ സെക്രട്ടറിക്കു നിർദേശം നൽകി.

കൊച്ചി നഗരത്തിലെ പൗരൻ എന്ന നിലയിൽ അഭിപ്രായം രേഖപ്പെടുത്താൻ കോടതി കലക്ടറോടു നിർദേശിച്ചു. ഉറവിടത്തിൽ തന്നെ മാലിന്യ സംസ്കരണം നടത്താൻ വ്യാപാരി വ്യവസായി അസോസിയേഷൻ ഉൾപ്പെടെയുള്ളവർക്കു നിർദേശം നൽകണമെന്നും നിർദേശിച്ചു. മാലിന്യ സംസ്കരണ ലക്ഷ്യങ്ങൾ നേടിയില്ലെങ്കിൽ തദ്ദേശഭരണ സെക്രട്ടറിമാരിൽ നിന്നു പിഴ ഈടാക്കണമെന്നു കോടതി നിർദേശിച്ചു.

Related posts

ബഡ്‌സ് സ്‌കൂള്‍ ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിക്കാന്‍ അനുമതി: മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor

ആദിവാസി മേഖലകളില്‍ കമ്ബ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

Aswathi Kottiyoor

കേരള ബാങ്ക് : ഓഡിറ്റ്‌ റിപ്പോർട്ടിനും ബജറ്റിനും അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox