മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തില്‍ കരടിയുടെ ആക്രമണം. കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ 61-കാരന് ആക്രമണത്തില്‍ പരിക്കേറ്റു. ചെതലയം പൊകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്.
സൂരക്കുടി കോളനിയ്ക്കു സമീപം ബുധനാഴ്ച രാവിലെ 11-മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. ഭാര്യ ബിന്ദുവിനൊപ്പം കാട്ടിലെത്തിയ രാജനു നേരെ കരടി ചാടി വീഴുകയായിരുന്നു. രാജന്റെ പുറത്തും കഴുത്തിനും കരടി മാന്തുകയും കടിക്കുകയും ചെയ്തു. രാജനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.