23.8 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പട്ടയഭൂമിയിൽ ക്വാറി പറ്റില്ല; വിലക്കി സുപ്രീംകോടതി
Kerala

പട്ടയഭൂമിയിൽ ക്വാറി പറ്റില്ല; വിലക്കി സുപ്രീംകോടതി

പട്ടയഭൂമിയിൽ ക്വാറി പറ്റില്ല; വിലക്കി സുപ്രീംകോടതി.
ന്യൂഡൽഹി ∙ പട്ടയഭൂമിയിൽ പാറമട നടത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂപതിവു നിയമപ്രകാരം (1964) ക‍ൃഷി, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾക്കു പതിച്ചു നൽകിയ ഭൂമി അതിനു മാത്രമേ ഉപയോഗിക്കാവൂ എന്ന കേരള ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജഡ്ജിമാരായ ബി.ആർ.ഗവായ്, വിക്രംനാഥ്, സഞ്ജയ് കരോൾ എന്നിവർ ഈ നിലപാടിൽ ഉറച്ചു നിന്നതോടെ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നു ക്വാറി ഉടമകൾ ആവശ്യപ്പെട്ടു. ഇതംഗീകരിച്ച കോടതി, ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകാൻ അനുമതി നൽകി.

പട്ടയ ഭൂമിയിൽ പാറമട അനുവദിക്കുന്നതിനു കേന്ദ്രത്തിന്റെ ഖനി ധാതു വികസന നിയന്ത്രണ നിയമത്തിലും കേരള ലഘു ധാതു ഇളവു നിയമത്തിലും വ്യവസ്ഥയുണ്ടെന്നു ക്വാറി ഉടമകൾ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വർഷങ്ങളായി പാറമട പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു.

എന്നാൽ, പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന കാര്യം ചട്ടത്തിലുണ്ടെന്നു കോടതി ആവർത്തിച്ചു. അനുവദനീയമല്ലാത്ത പാറ പൊട്ടിക്കൽ എങ്ങനെ നടക്കുമെന്ന ചോദ്യവും ഉന്നയിച്ചു. എന്നാൽ 2019 ൽ ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും ഇതു നിലനിൽക്കെ ഭേദഗതിയുടെ ആവശ്യമില്ലെന്നും ക്വാറി ഉടമകൾ പറഞ്ഞു. ഇക്കാര്യം നേരത്തേ ഹൈക്കോടതി പരിഗണിച്ചിട്ടില്ലെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയതോടെയാണു ഹൈക്കോടതിയിൽ പുനഃപരിശോധനയ്ക്ക് അനുമതി നൽകിയത്.പോബ്സ് ഗ്രനൈറ്റ്സ് ഉൾപ്പെടെ ഹർജിക്കാരായ ക്വാറി ഉടമകൾക്കായി വി.ഗിരി, ഇ.എം.സദ്രുൾ അനാം, എം.കെ.എസ്.മേനോൻ, മുഹമ്മദ് സാദിഖ്, വി.ഉഷ നന്ദിനി എന്നിവരും കർഷകനായ തൃശൂർ സ്വദേശി വി.ശ്രീനിവാസനു വേണ്ടി പ്രശാന്ത് ഭൂഷൺ, ജയിംസ് പി. തോമസ് എന്നിവരും ഹാജരായി. സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശി ഹാജരായി.

Related posts

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി മോശം കാലാവസ്ഥയിലും സുരക്ഷിത ലാൻഡിങ്

Aswathi Kottiyoor

നവകേരളത്തിലൂടെ ലക്ഷ്യമിടുന്നത്‌ സന്തോഷകേരളം: മുഖ്യമന്ത്രി

Aswathi Kottiyoor

ഹജ്ജ് വാക്സിനേഷൻ മെയ് 16,18 തിയ്യതികളിൽ

Aswathi Kottiyoor
WordPress Image Lightbox