മുംബൈ: നാലു ദിവസത്തെ തകര്‍ച്ചയ്ക്കുശേഷം വിപണിയില്‍ ആശ്വാസ നേട്ടം. ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടായതാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയത്. സെന്‍സെക്‌സ് 565 പോയന്റ് ഉയര്‍ന്ന് 58,465ലും നിഫ്റ്റി 164 പോയന്റ് നഷ്ടത്തില്‍ 17,208ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍, എല്‍ആന്‍ഡ്ടി, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ എല്ലാം നേട്ടത്തിലാണ്. നിഫ്റ്റി മീഡിയ, മെറ്റല്‍ സൂചികകള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും ഒരു ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.