വാഹനങ്ങൾക്ക് തീയിട്ടശേഷം പഴയ ഇരുനിലകെട്ടിടത്തിൽ ഒളിവിൽകഴിഞ്ഞ ഷമീമിനെ കൂടുതൽ പോലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പോലീസിനെതിരേ ചെറുത്തുനിൽപ്പിനും പ്രതി ശ്രമിച്ചിരുന്നു. ഇതിനിടെ തന്റെ താടി പറിച്ചെടുത്തെന്നും അടിച്ചെന്നും ഇയാൾ ഉറക്കെവിളിച്ചുപറയുകയും ചെയ്തു. കാപ്പ കേസ് പ്രതിയായ ഷമീമും സഹോദരനും കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും പോലീസുകാരനെ മർദിക്കുകയും ചെയ്തിരുന്നു. കാപ്പ കേസ് പ്രതിയായതിനാൽ ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ പോലീസ് തന്നെ പിന്തുടരുന്നതും നിരീക്ഷിക്കുന്നതും ഇയാളെ പ്രകോപിപ്പിച്ചു. ഇത് ചോദ്യംചെയ്യാനാണ് ഷമീമും സഹോദരനും കഴിഞ്ഞദിവസം സ്റ്റേഷനിലെത്തിയത്. തുടർന്ന് പോലീസുകാരോട് തട്ടിക്കയറുകയും പോലീസുകാരനെ മർദിക്കുകയുമായിരുന്നു. ഇതിനുപിന്നാലെ ഷമീം സ്റ്റേഷനിൽനിന്ന് ഓടിരക്ഷപ്പെട്ടു. എന്നാൽ ഷമീമിന്റെ സഹോദരനെയും ഇവരുടെ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഷമീം സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. പുലർച്ചെ മൂന്നുമണിയോടെ മുഖം മറച്ചെത്തിയ ഇയാൾ സ്റ്റേഷനിലെ ചുറ്റുമതിലിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. ഷമീമിന്റെ പേരിലുള്ള ജീപ്പും ഇതിൽ ഉൾപ്പെടും.
- Home
- Uncategorized
- വളപട്ടണം പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ടത് കാപ്പ കേസ് പ്രതി.