21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു: അസംസ്‌കൃത എണ്ണവില രണ്ടാം ദിവസവും താഴ്ന്നു. മുംബൈ: ആഗോള വിപണിയില്‍ ദുര്‍ബലാവസ്ഥ തുടരന്നു സാഹചര്യത്തില്‍ ആഭ്യന്തര സൂചികകളിലും നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,150ന് താഴെയെത്തി. സെന്‍സെക്‌സ് 114 പോയന്റ് നഷ്ടത്തില്‍ 58,123ലും നിഫ്റ്റി 32 പോയന്റ് താഴന്ന് 17,122ലുമാണ് വ്യാപാരം ആരംഭിച്ചത്.
Kerala

വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു: അസംസ്‌കൃത എണ്ണവില രണ്ടാം ദിവസവും താഴ്ന്നു. മുംബൈ: ആഗോള വിപണിയില്‍ ദുര്‍ബലാവസ്ഥ തുടരന്നു സാഹചര്യത്തില്‍ ആഭ്യന്തര സൂചികകളിലും നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,150ന് താഴെയെത്തി. സെന്‍സെക്‌സ് 114 പോയന്റ് നഷ്ടത്തില്‍ 58,123ലും നിഫ്റ്റി 32 പോയന്റ് താഴന്ന് 17,122ലുമാണ് വ്യാപാരം ആരംഭിച്ചത്.

വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐടിസി, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, എന്‍ടിപിസി തുടങ്ങിയ ഓഹരികളാകട്ടെ നേട്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, ഫാര്‍മ ഒഴികെയുള്ളവ നഷ്ടത്തിലാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Related posts

തു​ലാ​വ​ർ​ഷം ര​ണ്ടു ദി​വ​സ​ത്തി​ന​കം; സം​സ്ഥാ​ന​ത്ത് 20 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

Aswathi Kottiyoor

ലണ്ടനില്‍ മലയാളി യുവാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; ഒരാള്‍ കുത്തേറ്റു മരിച്ചു ……

Aswathi Kottiyoor

നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് വിജയിക്ക് ബമ്പര്‍ സമ്മാനമായ സ്‌കൂട്ടി കൈമാറി

Aswathi Kottiyoor
WordPress Image Lightbox