24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഡോക്ടർമാർ 17ന് സംസ്ഥാനവ്യാപകമായി പണിമുടക്കും;
Kerala

ഡോക്ടർമാർ 17ന് സംസ്ഥാനവ്യാപകമായി പണിമുടക്കും;

ഒപി വിഭാഗം പ്രവർത്തിക്കില്ല.
കൊച്ചി∙ സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ജോലിയിൽനിന്നു മാറിനിന്നുള്ള സമരം. ഒപി വിഭാഗം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ഐസിയു എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു.കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിലും സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചുമാണ് സമരം. ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐഎംഎ അറിയിച്ചു.

∙ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്ത്

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ അനിഷ്ട സംഭവങ്ങളിൽ‌ ഡോക്ടർമാക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് എംഎൽഎ കത്തു നൽകി. കുന്നമംഗലത്തെ ഇടതുസ്വതന്ത്ര എംഎൽഎ പി.ടി.എ.റഹീമാണ് മന്ത്രി വീണാ ജോർജിനു കത്തു നൽകിയത്. കുന്നമംഗലം സ്വദേശിയായ യുവതിയുടെ കുട്ടി മരിച്ച സംഭവത്തിൽ ആക്ഷൻ കമ്മിറ്റി തിങ്കളാഴ്ച ആശുപത്രിക്കുമുന്നിൽ സമരം നടത്തിയിരുന്നു. കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. ഇക്കാര്യത്തിൽ മന്ത്രി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് എംഎൽഎ മന്ത്രിക്കു കത്തു നൽകിയത്.

Related posts

ഇന്ത്യയില്‍നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം- ആരോഗ്യ മന്ത്രാലയം

Aswathi Kottiyoor

തൊണ്ടികൾ നശിക്കാതെ സൂക്ഷിക്കാൻ പൊലീസ്‌ മേധാവിയുടെ കർശന നിർദേശം

Aswathi Kottiyoor

ജില്ലകളിൽ ലഹരിയില്ലാ തെരുവ് 26ന്‌

Aswathi Kottiyoor
WordPress Image Lightbox