21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ബെംഗളൂരുവിലേക്ക് വഴി തെളിയുന്നു; ബത്തേരിയെ ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‌ വേയുമായി ബന്ധിപ്പിക്കും
Uncategorized

ബെംഗളൂരുവിലേക്ക് വഴി തെളിയുന്നു; ബത്തേരിയെ ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‌ വേയുമായി ബന്ധിപ്പിക്കും


ബെംഗളൂരു∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ച ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേയുമായി ബത്തേരി, കോയമ്പത്തൂർ നഗരങ്ങളെ ബന്ധിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കോഴിക്കോട്–ബത്തേരി– കൊല്ലേഗൽ പാതയും (എൻഎച്ച് 766), സത്യമംഗലം വഴിയുള്ള കോയമ്പത്തൂർ– ബെംഗളൂരു പാതയും (എൻഎച്ച് 948) പുതിയ എക്സ്പ്രസ് വേ ഉൾപ്പെടുന്ന എൻഎച്ച് 275 മായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

എൻഎച്ച് 275ന്റെ ഭാഗമായ മൈസൂരു–കുശാൽനഗർ 4 വരി പാതയുടെ നിർമാണത്തിനും ഇന്നലെ പ്രധാനമന്ത്രി തറക്കല്ലിട്ടു. ശ്രീരംഗപട്ടണയിൽ നിന്നാരംഭിച്ച് കുശാൽനഗറിലെ ഗുഡേഹൊസൂർ വരെ 92 കിലോമീറ്റർ സംസ്ഥാനപാത 4130 കോടി രൂപ ചെലവിൽ ദേശീയപാതയായി വികസിപ്പിക്കുന്ന പദ്ധതിയാണിത്. ഇതു യാഥാർഥ്യമാകുന്നതോടെ കുടകിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാ സമയം 5 മണിക്കൂറിൽ നിന്ന് രണ്ടര മണിക്കൂറായി കുറയുമെന്നും ഗഡ്കരി പറഞ്ഞു. മൈസൂരു – ബെംഗളൂരു 10 വരി എക്സ്പ്രസ് വേ ഉദ്ഘാടനച്ചടങ്ങിലാണ് കേരളത്തിനും പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങളുണ്ടായത്.

പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. മണ്ഡ്യ മദ്ദൂരിലെ ഗെജ്ജലക്കെരെയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി, മണ്ഡ്യ എംപി സുമലത, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു മുന്നോടിയായി നടന്ന റോഡ് ഷോയിൽ പതിനായിരങ്ങൾ പ്രധാനമന്ത്രിക്ക് പുഷ്പവൃഷ്ടി നടത്തി അഭിവാദ്യം ചെയ്തു.

15,900 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഒറ്റദിവസം തുടക്കംകുറിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് രണ്ടര മാസത്തിനിടെ ആറാമതാണ് മോദി എത്തുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ധാർവാഡ് ക്യാംപസ്, ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിലെ ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം, ഹൊസ്പേട്ട് റെയിൽവേ സ്റ്റേഷൻ, ശുദ്ധജലവിതരണ പദ്ധതികൾ എന്നിവയ്ക്കും തുടക്കമായി

Related posts

അനുമതിയില്ലാതെ സൗദി സന്ദർശനം: മെസിയെ സസ്പെൻഡ്‌ ചെയ്‌ത് പിഎസ്‌ജി.

പരസ്പരമകറ്റപ്പെട്ട അച്ഛനും മകനും 17 വർഷത്തിന് ശേഷം കണ്ടുമുട്ടി; ഉള്ളുനിറയ്ക്കും കൂടിച്ചേരൽ സിഡബ്ല്യുസി ഓഫീസിൽ

Aswathi Kottiyoor

ഒമറിക്കയ്ക്കെതിരെ കേസ് നൽകിയത് ഞാനല്ല, സത്യം പുറത്തുവരും’: ഏയ്ഞ്ചലിന്‍ മരിയ

Aswathi Kottiyoor
WordPress Image Lightbox