24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *രണ്ടു പുരസ്കാരങ്ങൾ നേടി ഒാസ്കറിൽ ആറാടി ഇന്ത്യ: വീണ്ടും ചരിത്രം.
Uncategorized

*രണ്ടു പുരസ്കാരങ്ങൾ നേടി ഒാസ്കറിൽ ആറാടി ഇന്ത്യ: വീണ്ടും ചരിത്രം.


ലൊസാഞ്ചലസ് ∙ ഓസ്കറിൽ തലയെടുപ്പോടെ ആര്‍ആർആറിലെ ‘നാട്ടു നാട്ടു’. ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി പാട്ട് പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. ഓസ്കറിൽ ഇരട്ട നേട്ടം കൊയ്ത് ഇന്ത്യ തിളങ്ങി. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടി. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ‘ദ് എലിഫന്റ് വിസ്പറേഴ്സ്’, ഗുനീത് മോങ്ക ചിത്രം നിർമിച്ചിരിക്കുന്നു. മികച്ച നടനായി ബ്രെൻഡൻ ഫ്രേസർ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം: ദ് വെയ്ൽ. മികച്ച നടി മിഷേൽ യോ. എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വനിതയാണ് മിഷേൽ യോ. മികച്ച ചിത്രമായി എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തിരഞ്ഞെടുക്കപ്പെട്ടു. 7 പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച ഒറിജിനൽ സ്കോർ, മികച്ച പ്രൊഡ‌ക‌്‌ഷൻ ഡിസൈൻ, മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങളുമായി ജർമൻ ചിത്രമായ ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ നേട്ടം കൊയ്തു.

Related posts

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്.

Aswathi Kottiyoor

ചാവശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

ഒരുപാട് കടമ്പകള്‍, പരിശോധനകള്‍; മോക്ക്‌പോള്‍ അത്ര സിംപിള്‍ അല്ല, ഓരോ ഘട്ടവും വിശദമായി അറിയാം

Aswathi Kottiyoor
WordPress Image Lightbox