• Home
  • Kerala
  • സൂ​ര്യാ​തപം: പ​ഞ്ചാ​യ​ത്തുകളിൽ ത​ണ്ണീ​ർ​പ്പ​ന്ത​ലു​ക​ൾ വരും
Kerala

സൂ​ര്യാ​തപം: പ​ഞ്ചാ​യ​ത്തുകളിൽ ത​ണ്ണീ​ർ​പ്പ​ന്ത​ലു​ക​ൾ വരും

ഉ​​​ഷ്ണ​​​ത​​​രം​​​ഗ- സൂ​​​ര്യാ​​​തപ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും വ്യാ​​​പാ​​​രത്തെ​​​രു​​​വു​​​ക​​​ളി​​​ലും ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം “ത​​​ണ്ണീ​​​ർപ്പന്ത​​​ലു​​​ക​​​ൾ’ ആ​​​രം​​​ഭി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം.

അ​​​ടു​​​ത്ത 15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ തു​​​റ​​​ക്കു​​​ന്ന ത​​​ണ്ണീ​​​ർപ്പ​​​ന്ത​​​ലു​​​ക​​​ൾ മേ​​​യ് വ​​​രെ നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ളെ​​​യും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു​​​ള്ള സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി യോ​​​ഗ​​​ത്തി​​​ലാ​​​ണു നി​​​ർ​​​ദേ​​​ശം.

ത​​​ണ്ണീ​​​ർ​​​പ്പ​​​ന്ത​​​ലു​​​ക​​​ളി​​​ൽ സം​​​ഭാ​​​രം, ത​​​ണു​​​ത്ത വെ​​​ള്ളം, അ​​​ത്യാ​​​വ​​​ശ്യം ഒ​​​ആ​​​ർ​​​എ​​​സ് ലാ​​​യ​​​നി എ​​​ന്നി​​​വ ക​​​രു​​​ത​​​ണം. ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത്ത​​​രം “ത​​​ണ്ണീ​​​ർപ്പ​​​ന്ത​​​ലു​​​ക​​​ൾ’ എ​​​വി​​​ടെ​​​യാ​​​ണെ​​​ന്ന അ​​​റി​​​യി​​​പ്പ് ജി​​​ല്ല തോ​​​റും ന​​​ൽ​​​ക​​​ണം. ഇ​​​വ​​​യ്ക്കാ​​​യി പൊ​​​തു കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ, സു​​​മ​​​ന​​​സ്ക​​​ർ ന​​​ൽ​​​കു​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കാം. ഇ​​​ത്ത​​​രം ത​​​ണ്ണീ​​​ർപ്പന്ത​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യി​​​ൽനി​​​ന്നു ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ന് ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യും മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക്ക് മൂ​​​ന്നു ല​​​ക്ഷം, കോ​​​ർ​​​പ​​​റേ​​​ഷ​​​ന് അ​​​ഞ്ച് ല​​​ക്ഷം വീ​​​ത​​​വും അ​​​നു​​​വ​​​ദി​​​ക്കും. ഈ ​​​പ്ര​​​വൃ​​​ത്തി അ​​​ടു​​​ത്ത 15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ന​​​ട​​​ത്തും.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രുടെ ശ്രദ്ധയ്ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ട്രാ​​​ഫി​​​ക്കി​​​ലും ജോ​​​ലി ചെ​​​യ്യു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് നി​​​ർ​​​ജ​​​ലീ​​​ക​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി കു​​​ടി​​​വെ​​​ള്ളം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ യൂ​​​ണി​​​റ്റ് മേ​​​ധാ​​​വി​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഇ​​​തിനായുള്ള ചെ​​​ല​​​വി​​​നാ​​​യി ഇ​​​തി​​​ന​​​കംത​​​ന്നെ ജി​​​ല്ല​​​ക​​​ൾ​​​ക്ക് പ​​​ണം കൈ​​​മാ​​​റി. സം​​​സ്ഥാ​​​ന​​​ത്ത് താ​​​പ​​​നി​​​ല വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ കാ​​​ന്ത് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും മ​​​റ്റ് ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ പ​​​രി​​​സ​​​ര​​​ത്തും പ​​​ക്ഷി​​​ക​​​ൾ​​​ക്കും മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി പാ​​​ത്ര​​​ങ്ങ​​​ളി​​​ൽ വെ​​​ള്ളം ക​​​രു​​​ത​​​ണം. അ​​​ടി​​​യ​​​ന്ത​​​ര​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ 112 എ​​​ന്ന ന​​​ന്പ​​​റി​​​ൽ പോ​​​ലീ​​​സ് ക​​​ണ്‍​ട്രോ​​​ൾ റൂ​​​മി​​​ലും 04712722500, 9497900999 നന്പരുകളിൽ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ക​​​ണ്‍​ട്രോ​​​ൾ റൂ​​​മി​​​ലും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ടാം.

Related posts

സപ്ലൈകോ ജീവനക്കാർക്ക് 8.33 ശതമാനം ബോണസ് നൽകും

Aswathi Kottiyoor

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രമായി; കേരളത്തിൽ 3 ദിവസം മഴയ്ക്കു സാധ്യത.

Aswathi Kottiyoor

*2 ദിവസമായി കറുപ്പസ്വാമിയുടെ എസ്റ്റേറ്റിനടുത്ത്; അരിക്കൊമ്പൻ ആരോഗ്യവാൻ, തിരിച്ചുവന്നേക്കില്ല.*

Aswathi Kottiyoor
WordPress Image Lightbox