20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • *നീളം 118 കി.മീ, ചെലവ് 9000 കോടി: ബെംഗളൂരു-മൈസൂർ യാത്രാസമയം മൂന്നിലൊന്നാകും, കേരളത്തിനും നേട്ടം
Uncategorized

*നീളം 118 കി.മീ, ചെലവ് 9000 കോടി: ബെംഗളൂരു-മൈസൂർ യാത്രാസമയം മൂന്നിലൊന്നാകും, കേരളത്തിനും നേട്ടം

*
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ബെംഗളൂരു – മൈസൂരു പത്തുവരി അതിവേഗപ്പാത, ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രാസമയം മൂന്നിലൊന്നായി കുറയ്ക്കും. 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 9,000 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ടോള്‍ നല്‍കേണ്ടിവരുമെങ്കിലും ഇന്ധനച്ചെലവ് ഗണ്യമായി കുറയുമെന്നതിനാല്‍ ഉത്തരകേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ് പാത.അതിവേഗത്തിലാക്കും. ഇരുനഗരങ്ങളുടെയും വികസനത്തിനും ഇത് വലിയ ഗുണംചെയ്യും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ ബെംഗളൂരുവിനും മൈസൂരുവിനുമിടയില്‍ അതിവേഗത്തിലുള്ള യാത്ര സാധ്യമാക്കാനുള്ള റോഡ് വേണമെന്ന ഏറെക്കാലത്തെ ആവശ്യത്തിനുകൂടിയാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. കൂടാതെ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള മലയാളി യാത്രക്കാര്‍ക്കും ഏറം പ്രയോജനകരമാണ്.ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള മലയാളി യാത്രികര്‍ക്ക് അതിവേഗപാത ഏറെ ഗുണകരമാണ്. അതിവേഗപാതയിലൂടെ ബെംഗളൂരുവില്‍നിന്ന് വളരെ വേഗത്തില്‍ മൈസൂരുവരെ എത്താന്‍ സാധിക്കുമെന്നതിനാലാണിത്. നിലവില്‍, ബെംഗളൂരു മുതല്‍ മദ്ദൂരിലെ നിദാഘട്ട വരെയുള്ള ടോള്‍നിരക്ക് ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

മാര്‍ച്ച് 14 മുതല്‍ ടോള്‍പിരിവ് ആരംഭിക്കും. രണ്ടുതവണ ടോള്‍ നല്‍കണം. എങ്കിലും ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഇന്ധനച്ചെലവില്‍ തുക ലാഭിക്കാനാകും.

Related posts

സീറ്റ് വിഭജന കടമ്പ കടന്ന് ഇടതുമുന്നണി: സിപിഎം സംസ്ഥാന സമിതി ദ്വിദിന യോഗം ഇന്ന് തുടങ്ങും

Aswathi Kottiyoor

കർണാടകയിൽ അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു

Aswathi Kottiyoor

പാലക്കാട് അപകടം; കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തുവെന്ന് പൊലീസ്, അമിത വേഗതയിൽ ലോറിയിലേക്ക് ഇടിച്ചുകയറി

Aswathi Kottiyoor
WordPress Image Lightbox