26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കില്ല, കര്‍മപദ്ധതി നടപ്പാക്കും, 2 ദിവസത്തിനകം നടപടി തുടങ്ങും -മന്ത്രി.*
Uncategorized

ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കില്ല, കര്‍മപദ്ധതി നടപ്പാക്കും, 2 ദിവസത്തിനകം നടപടി തുടങ്ങും -മന്ത്രി.*


16 വരെയുള്ള തീയതികളില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും നേതൃത്വത്തില്‍ മുഴുവന്‍ വാര്‍ഡുകളിലെയും എല്ലാ വീടുകളിലുമെത്തി ബോധവല്‍ക്കരണം നടത്തും. എത്ര വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യമില്ലെന്ന് മാര്‍ച്ച് 17നകം റിപ്പോര്‍ട്ട് നല്‍കണം.ഉണ്ടെന്ന് ഉറപ്പാക്കും. മാര്‍ച്ച് 26 മുതല്‍ 30 വരെ അതാത് തദ്ദേശസ്ഥാപനങ്ങള്‍ ഇവര്‍ക്കു വേണ്ട പരിശീലനം നല്‍കും. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ വാര്‍ഡുകളിലും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം സജീവമാകണം. മെയ് ഒന്നോടെ 100 ശതമാനം തരംതിരിച്ച മാലിന്യങ്ങളും ഹരിത കര്‍മ്മ സേന വഴി ശേഖരിക്കും.പൊതു സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് മെയ് ഒന്നു മുതല്‍ 10 വരെ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. ഹരിത കര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകള്‍, യുവജന ക്ലബുകള്‍, എന്നിവയുമായി സഹകരിച്ചാകും പ്രവര്‍ത്തനങ്ങള്‍. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തിയായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഇതിനായി വാര്‍ഡുകളിലും 50 വളന്റിയര്‍മാര്‍ വീതമുള്ള രണ്ട് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ഇതോടൊപ്പം മഴക്കാല പൂര്‍വ്വ ശുചീകരണവും ശക്തമാക്കും.പ്രധാന കേന്ദ്രങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. വേസ്റ്റ് ബിന്നുകള്‍ ദിവസേന വൃത്തിയാക്കുന്നതിനായി ഹരിത കര്‍മ്മ സേനയെ നിയോഗിക്കും. മെയ് 11 മുതല്‍ 20 വരെയാണ് ജലസ്രോതസുകള്‍ ശുദ്ധീകരിക്കുക.

Related posts

കാരാപ്പുഴ റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ഒരു മരണം; രണ്ടു പേർ രക്ഷപെട്ടു

Aswathi Kottiyoor

താമരശ്ശേരി സ്കൂളിൽ ഇന്നും സംഘർഷം; വിദ്യാർത്ഥികളെ പുറത്ത് നിന്നും എത്തിയവർ മർദ്ദിച്ചു

Aswathi Kottiyoor

കൃപാസനം തുണച്ചു; ബിജെപിയിൽ പോയ മകനെ ആന്റണി സ്വീകരിച്ചെന്ന് ഭാര്യ എലിസബത്ത് ആന്റണി

Aswathi Kottiyoor
WordPress Image Lightbox