23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • *ചൂട്‌, വരൾച്ച; വറ്റിവരണ്ട്‌ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ.*
Uncategorized

*ചൂട്‌, വരൾച്ച; വറ്റിവരണ്ട്‌ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ.*


പുൽപ്പള്ളി > കടുത്ത വേനലിൽ വറ്റിവരണ്ട്‌ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ പ്രദേശങ്ങൾ. നീർച്ചാലുകളും തോടുകളും വറ്റി കുടിവെള്ളം മുട്ടുന്ന അവസ്ഥയിലാണ്‌ രണ്ട്‌ പഞ്ചായത്തുകളിലെയും വിവിധയിടങ്ങൾ. കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ വെള്ളം ദിനംപ്രതി താഴുകയാണ്‌. വേനൽമഴകൂടി ലഭിക്കാതായതോടെ കൊടും ചൂടിൽ ഉഴലുകയാണ്‌ ജനം.

രണ്ട്‌ പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന കന്നാരംപുഴ, മുദ്ദള്ളിത്തോട്, കടമാൻതോട് എന്നിവിടങ്ങളിലെ ജലം ബീച്ചനഹള്ളി ഡാമിലൂടെ കർണാടകയാണ് ഉപയോഗിക്കുന്നത്‌. വേനൽച്ചൂടിൽ കബനി വരളാൻ തൂടങ്ങിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിലെ കിണറുകളും വയലും വറ്റിത്തുടങ്ങി. മരക്കടവിൽ കബനി നദിയിൽനിന്ന് മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിലേക്കുള്ള കബനി ശുദ്ധജലവിതരണം മുടങ്ങുമോ എന്ന ആശങ്കയിലാണ്‌ ജനം. കാർഷികമേഖലയിൽ കാപ്പി, കുരുമുളക്, കമുക് തൈകൾ കരിയുകയാണ്‌. 500 ഏക്കറോളം വരുന്ന ചേകാടി, കൊളവള്ളി പാടശേഖരങ്ങളിൽ പുഞ്ചകൃഷി നടത്താൻ കർഷകർ ധൈര്യപ്പെടുന്നുമില്ല.ജലക്ഷാമം പരിഹരിക്കാൻ നിർദിഷ്‌ട കടമാൻതോട് പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുൽപ്പള്ളി ആനപ്പാറയിലാണ് കടമാൻതോട് ജലസംഭരണ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്‌. കാവേരി നദീജല ട്രിബ്യൂണൽ തീരുമാനപ്രകാരം കടമാൻതോട്ടിൽനിന്ന്‌ 0.5 ടിഎംസി ജലം കേരളത്തിനെടുക്കാം. ഇതിന്റെ വിശദമായ സർവേ അടുത്തദിവസം ആരംഭിക്കും.

കടമാൻതോട് പദ്ധതി പ്രാവർത്തികമായാൽ കനാലുകളും പൈപ്പുകളുംവഴി ചെറ്റപ്പാലം മുദ്ദള്ളിത്തോട് വഴി മുള്ളൻകൊല്ലി പഞ്ചായത്തിലും കുറിച്ചി പറ്റതോട് വഴി ചേകാടിയിലും ജലമെത്തിക്കാം. കൂടാതെ കരകൃഷിക്ക് ആവശ്യമായ ജലം കനാലുകൾ വഴി എത്തിക്കാനും കഴിയും. മീൻ വളർത്തൽ, ടുറിസം വികസനം എന്നിവയും കടമാൻതോട് പദ്ധതി വിഭാവനംചെയ്യുന്നു. പദ്ധതി പ്രാവർത്തികമാക്കുന്നതിനെക്കുറിച്ച്‌ ചർച്ചചെയ്യാൻ ഉടൻ സർവകക്ഷി യോഗം വിളിക്കുമെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.

Related posts

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കി

Aswathi Kottiyoor

125ലേറെ തവണ കുത്തി 18കാരിയെ കൊന്നു, 58 വർഷത്തിന് ശേഷം 2024ൽ ആദ്യ അറസ്റ്റ്, 79കാരൻ കുടുങ്ങിയതിങ്ങനെ…

Aswathi Kottiyoor

പാലിലും മായം; ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി

Aswathi Kottiyoor
WordPress Image Lightbox