20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ചൂടു കൂടുന്നു, ‘തണുപ്പിക്കാന്‍’ ബീയര്‍ കുടിച്ച് കേരളം; 10,000 കെയ്സ് വരെ അധിക വില്‍പന
Uncategorized

ചൂടു കൂടുന്നു, ‘തണുപ്പിക്കാന്‍’ ബീയര്‍ കുടിച്ച് കേരളം; 10,000 കെയ്സ് വരെ അധിക വില്‍പന


തിരുവനന്തപുരം ∙ ചൂട് ക്രമാതീതമായി വർധിച്ചതോടെ സംസ്ഥാനത്ത് ബീയർ വില്‍പനയിൽ വർധനവ്. പ്രതിദിനം 10,000 കെയ്സ് വരെയാണ് ഇപ്പോൾ അധിക വിൽപന. ഈ സാഹചര്യത്തിൽ ഏപ്രില്‍ 15 മുതല്‍ സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്‍റെ പ്രതിദിന ഉല്‍പാദനം 15,000 കെയ്സാക്കി ഉയര്‍ത്താൻ ബവ്കോ തീരുമാനിച്ചു. ചൂടു കൂടിയ സമയത്തുള്ള ബീയര്‍ ഉപഭോഗം നിര്‍ജലീകരണത്തിനു കാരണമാകുമെന്ന ആരോഗ്യവാദമൊന്നും ഏശുന്നില്ലെന്നാണു വില്‍പന സൂചിപ്പിക്കുന്നത്.

ഉരുകുന്ന ചൂട് കൂടിയതോടെ തണുക്കാന്‍ ബീയറിൽ അഭയം തേടുന്നവരുടെ എണ്ണം കൂടിയതോടെയാണു ബീയര്‍ വില്‍പന കുതിച്ചുയര്‍ന്നതെന്നാണ് ബവ്കോ വാദം. കഴിഞ്ഞ ഒരാഴ്ച മാത്രം ശരാശരി വില്‍പനയെക്കാള്‍ 10,000 കെയ്സുവരെ അധികമാണ് വിറ്റത്. മാര്‍ച്ച് 2ന് 6000 കെയ്സാണ് അധിക വില്‍പനയെങ്കില്‍ മാര്‍ച്ച 9 ആയപ്പോള്‍ 12,000 ആയി ഉയര്‍ന്നു. മദ്യവില്‍പന കൂടി നിന്നപ്പോഴൊക്കെ പലപ്പോഴും ബീയറിനു ആവശ്യക്കാര്‍ കുറവായിരുന്നു.
ബാറുകളിലാണ് കൂടുതല്‍ വില്‍പന നടക്കുന്നത്. വില്‍പന കുതിച്ചുയര്‍ന്നതോടെ കൂടുതല്‍ ബീയര്‍ സ്റ്റോക് സൂക്ഷിക്കാനാണ് എംഡിയുടെ നിര്‍ദേശം. ഇനിയും ചൂടു കൂടാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണം വന്നതോടെ വില്‍പനയും കൂടുമെന്നാണു ബവ്കോയുടെ കണക്കൂകൂട്ടല്‍. ജനപ്രിയ മദ്യമായ ജവാന്‍റെ പ്രതിദിന ഉല്‍പാദനം 7000 കെയ്സില്‍നിന്നു 15,000 കെയ്സാക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഇതിനായി തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സില്‍ രണ്ടു ലൈനുകള്‍ അധികം സ്ഥാപിച്ചു. ഏപ്രില്‍ 15 മുതല്‍ ഉല്‍പാദനം തുടങ്ങുമെന്നു ബവ്കോ എംഡി യോഗേഷ് ഗുപ്ത അറിയിച്ചു.

Related posts

അമൃത്, ജൽ ജീവൻ മിഷൻ പദ്ധതികൾക്ക് തുടക്കം ബൃഹത് പദ്ധതിയിലൂടെ പേരാവൂർ നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തും

Aswathi Kottiyoor

മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം

Aswathi Kottiyoor

മിഷന്‍ ബേലൂര്‍ മഖ്‌ന അഞ്ചാം ദിനം; ആന പനവല്ലി റോഡിലെ മാനിവയലില്‍, ട്രാക്കിങ് ടീം വനത്തിനുള്ളില്‍

Aswathi Kottiyoor
WordPress Image Lightbox