29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഓങ്കോളജി പാർക്ക്‌ സമയബന്ധിതമായി പൂർത്തിയാക്കും : പി രാജീവ്‌
Kerala

ഓങ്കോളജി പാർക്ക്‌ സമയബന്ധിതമായി പൂർത്തിയാക്കും : പി രാജീവ്‌

ക്യാൻസർ മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ആലപ്പുഴയിൽ സംസ്ഥാന സർക്കാർ സ്ഥാപിക്കുന്ന ഓങ്കോളജി പാർക്കിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ നിർദേശിച്ചു. പദ്ധതിയുടെ ഏകോപനവുമായി ബന്ധപ്പെട്ട്‌ വ്യാഴാഴ്‌ച ചേർന്ന അവലോകന യോഗത്തിലാണ്‌ നിർദേശം. പാർക്കിന്റെ നിർമാണം ഉടൻ ആരംഭിച്ച്‌ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ബജറ്റിലാണ്‌ ഓങ്കോളജി പാർക്ക്‌ പ്രഖ്യാപിച്ചത്‌. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപിയെ പദ്ധതിയുടെ നിർവഹണത്തിനായി തെരഞ്ഞെടുത്തിരുന്നു. വ്യവസായ വകുപ്പിനു കീഴിൽ കിഫ്ബി ധനസഹായത്തോടെയാണ്‌ നടപ്പാക്കുന്നത്‌. 2026 മാർച്ചിൽ പദ്ധതി പൂർത്തിയാക്കാനാണ്‌ തീരുമാനം. ടെക്നിക്കൽ കൺസൾട്ടന്റായി ഇൻഡോർ ആസ്ഥാനമായ ദോഷി കൺസൾട്ടന്റിനെ നിയമിക്കുകയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും കിഫ്ബിയുടെയും റിയാബിന്റെയും സഹകരണത്തോടെ ശിൽപ്പശാല നടത്തുകയും ചെയ്‌തിരുന്നു. തുടർന്ന്‌ വിശദ പദ്ധതിരേഖ തയ്യാറാക്കി അംഗീകാരത്തിനായി കിഫ്ബിക്ക്‌ നൽകി. കിഫ്‌ബിയുടെ സൂക്ഷ്മ പരിശോധന പുരോഗമിക്കുകയാണ്‌.
യോഗത്തിൽ കെഎസ്‌ഡിപി എംഡി ഇ എ സുബ്രഹ്മണ്യൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ക്യാൻസർ ചികിത്സാ രംഗത്തെ വിദഗ്ധ ഡോക്ടർമാരുടെ ശിൽപ്പശാല സംഘടിപ്പിച്ച് മരുന്നുകളുടെ ഉൽപ്പാദനത്തിന്റെ മുൻഗണനാ ക്രമം നിശ്ചയിക്കണമെന്ന് മുൻ പ്ലാനിങ്‌ ബോർഡംഗം ഡോ. ബി ഇക്ബാൽ പറഞ്ഞു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, റിയാബ് ചെയർമാൻ ഡോ. ആർ അശോക്, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, ബോർഡംഗം കല്ലറ മധു എന്നിവർ പങ്കെടുത്തു.

Related posts

കെഎസ്ആര്‍ടിസി ബസുകള്‍ റേഷന്‍ സാധനങ്ങളുമായെത്തും; സഞ്ചരിക്കുന്ന റേഷൻ കടകള്‍ തയ്യാറാകുന്നു

Aswathi Kottiyoor

നിർമാണച്ചെലവ്‌ കുതിക്കുന്നു; എങ്ങുമെത്താതെ ശബരി പാത

Aswathi Kottiyoor

തദ്ദേശസ്വയംഭരണ വകുപ്പിന്റെ സാമൂഹ്യമാധ്യമപ്ലാറ്റ്‌ഫോമുകൾ പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox