26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മെഡിക്കൽ, ഡെന്റൽ കോളേജുകൾ ; 7 വർഷത്തിൽ സൃഷ്ടിച്ചത്‌ 4719 തസ്‌തിക
Uncategorized

മെഡിക്കൽ, ഡെന്റൽ കോളേജുകൾ ; 7 വർഷത്തിൽ സൃഷ്ടിച്ചത്‌ 4719 തസ്‌തിക

2016 മുതൽ സംസ്ഥാനത്തെ മെഡിക്കൽ, ദന്തൽ കോളേജുകളിലായി എൽഡിഎഫ്‌ സർക്കാർ സൃഷ്ടിച്ചത്‌ ഡോക്ടർമാരടക്കം 4719 ‌തസ്‌തിക. ദേശീയ മെഡിക്കൽ കമീഷന്റെ നിബന്ധന അടിസ്ഥാനമാക്കി രോഗികളുടെ വർധനയനുസരിച്ചാണ്‌ സംസ്ഥാനത്ത്‌ തസ്‌തിക നിർണയം നടക്കുന്നത്‌.

ആർദ്രം മിഷന്റ ഭാഗമായി തെരഞ്ഞെടുത്ത ജില്ല/ജനറൽ/താലൂക്ക്‌ ആശുപത്രികളിലായി 610 വിവിധ തസ്‌തികയാണ്‌ സൃഷ്ടിച്ചത്‌. സ്റ്റാഫ്‌ നഴ്‌സ്‌ ഗ്രേഡ്‌–-II, ലാബ്‌ ടെക്‌നീഷ്യൻ ഗ്രേഡ്‌–-II, ഡെന്റൽ അസി. സർജൻ എന്നീ തസ്‌തികകളും കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിലും കാസർകോട്‌ ജനറൽ ആശുപത്രിയിലും ഓരോ ന്യൂറോളജിസ്റ്റിന്റെ തസ്‌തികയും സൃഷ്ടിച്ചു.

പുനലൂർ താലൂക്കാശുപത്രിയിൽ -17ഉം റാന്നി താലൂക്കാശുപത്രിയിൽ 12ഉം പീരുമേട്‌ താലൂക്കാശുപത്രിയിൽ -ഒരു ജൂനിയർ കൺസൾട്ടന്റിന്റെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രി ബ്ലഡ്‌ ബാങ്കിൽ -ഒരു ജൂനിയർ കൺസൾട്ടന്റിന്റെയും തസ്‌തിക പുതുതായി സൃഷ്ടിച്ചു. സമഗ്ര പാക്കേജിന്റെ ഭാഗമായി ആരോഗ്യവകുപ്പിനു കീഴിലുള്ള താലൂക്ക്‌/ ജില്ല/ ജനറൽ ആശുപത്രികളിൽ വിവിധ വിഭാഗത്തിലായി 300 അധിക തസ്‌തിക സൃഷ്ടിച്ചതും ഇക്കാലയളവിൽത്തന്നെ.

Related posts

കഞ്ചിക്കോട്ട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

Aswathi Kottiyoor

ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം മെയ് 15 വരെ

Aswathi Kottiyoor

അട്ടപ്പാടിയിലെ മധു വധക്കേസ്; അന്തിമ വിധി മാര്‍ച്ച് 30 ന്

Aswathi Kottiyoor
WordPress Image Lightbox