22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • കേരളവിഷൻ ബ്രോഡ്ബാൻഡ് സൗജന്യ വൈഫൈ പദ്ധതി ഇരിട്ടി മേഖലാതല ഉദ്ഘാടനം
Iritty

കേരളവിഷൻ ബ്രോഡ്ബാൻഡ് സൗജന്യ വൈഫൈ പദ്ധതി ഇരിട്ടി മേഖലാതല ഉദ്ഘാടനം

ഇരിട്ടി: കേരളവിഷൻ ബ്രോഡ്ബാൻഡ് സൗജന്യ വൈഫൈ പദ്ധതിയുടെ ഇരിട്ടി മേഖലാതല ഉദ്ഘാടനം സണ്ണി ജോസഫ് എം എൽ എയും ഇരിട്ടി നഗരസഭ തല ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലതയും നിർവ്വഹിച്ചു. കേബിൾ ടി വി ഓപ്പറേറ്റർമാർ വഴി മോഡവും ഇൻസ്റ്റലേഷനും തികച്ചും സൗജന്യമായി നൽകുന്ന പദ്ധതിയാണിത്.
കേരളവിഷന്റെ കെ വി ഫൈ പുതിയ പ്ലാനുകളിലൂടെ കേരളത്തിൽ എവിടെയും 30 മുതൽ 200 എം ബി പി എസ് വരെ വേഗതയുള്ള ഇന്റർനെറ്റ് കൺക്ഷൻ സൗജന്യമായി ലഭിക്കും. മോഡവും ഇൻസ്റ്റലേഷൻ ചാർജുമാണ് സൗജന്യമായി നൽകുക. സൗജന്യ കണക്ഷൻ പ്രഖ്യാപിച്ചതോടെ കേരളത്തിലെ നഗര ഗ്രാമ വ്യത്യാസമില്ലാതെ മുഴുവൻ വീടുകളിലും ഒപ്റ്റിക്കൽ ഫൈബർ വഴി ഇൻറർനെറ്റ് കണക്ഷൻ ലഭിക്കാനുള്ള സാഹചര്യമാണ് ഒരുക്കിയത്. 5000 അധികം ഓപ്പറേറ്റർമാരും കാൽ ലക്ഷത്തിൽ പരം ടെക്നീഷ്യൻ മാരും പഞ്ചായത്ത് തലത്തിൽ കസ്റ്റമർ കെയർ സെന്ററും ടെക്നിക്കൽ സപ്പോർട്ടും നിലവിൽ ഉണ്ട്. അതിനാൽ തന്നെ മറ്റ് ഇന്റർ നെറ്റ് വിതരണക്കാരെ അപേക്ഷിച്ച് കേരളാ വിഷൻ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പ് വരുത്തുന്നു. ഏപ്രിൽ 30 നുള്ളിൽ കണക്ഷൻ എടുക്കുന്നവർക്കാണ് സൗജന്യ കണക്ഷൻ ലഭ്യമാവുക.
കേരള വിഷൻ സമ്മാനപദ്ധതി രണ്ടാം സമ്മാന വിജയിക്കുള്ള എൽഇഡി സ്മാർട്ട് ടിവി സമ്മാനവിതരണം നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ പേരാവൂർ തൊണ്ടി സ്വദേശി ജോസഫ് മാടപ്പള്ളികുന്നേലിന് നൽകി. സി ഒ എ മേഖലാ പ്രസിഡണ്ട് സി.ജെ. സോണി അദ്ധ്യക്ഷത വഹിച്ചു. സി ഒ എ ജില്ലാ സെക്രട്ടറി എം. ആർ. രജീഷ് പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർ
വി. പി. അബ്ദുൽ റഷീദ്, ഇരിട്ടി പ്രസ് ഫോറം പ്രസിഡണ്ട് സദാനന്ദൻ കുയിലൂർ, സി ഒ എ മേഖലാ സെക്രട്ടറി സന്ദീപ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. കെ. ദിനേശൻ, സംസ്ഥാന കമ്മിറ്റി അംഗം സി. സുരേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡണ്ട് സണ്ണി സെബാസ്റ്റ്യൻ ,
കെ. പ്രമോദ്, ജോയ്ക്കുട്ടി അബ്രഹാം, ബിനീഷ് കുമാർ, കെ. പ്രശാന്ത്, എൻ. ജിജേഷ്, ടോം ജോസ്, സെമീർ സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

ഗോണിക്കുപ്പയിൽ മലയാളികളായ കാർ യാത്രികരെ തടഞ്ഞ് പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ

Aswathi Kottiyoor

താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് കെ എസ് എസ് പി എയുടെ കൈത്താങ്ങ്

Aswathi Kottiyoor

ഇ​രി​ട്ടി പ​ഴ​യ പാ​ലം പൈ​തൃ​ക​ സ്മാ​ര​ക​മാ​ക്കും

Aswathi Kottiyoor
WordPress Image Lightbox