24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ലസ് വൺ പരീക്ഷയ്ക്ക് ചോദ്യങ്ങൾ ചുവപ്പു നിറത്തിൽ; ‘ചുവപ്പിനെന്താണ് കുഴപ്പ’മെന്ന് മന്ത്രി ശിവൻകുട്ടി.
Kerala

പ്ലസ് വൺ പരീക്ഷയ്ക്ക് ചോദ്യങ്ങൾ ചുവപ്പു നിറത്തിൽ; ‘ചുവപ്പിനെന്താണ് കുഴപ്പ’മെന്ന് മന്ത്രി ശിവൻകുട്ടി.

ഇന്ന് ആരംഭിച്ച ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചത് ചുവപ്പു നിറത്തിൽ. ചോദ്യപേപ്പർ കറുപ്പിനു പകരം ചുവപ്പിൽ അച്ചടിച്ചതിനോട് സമ്മിശ്രമായാണ് വിദ്യാർഥികൾ പ്രതികരിച്ചത്. ചുവപ്പു നിറം പ്രശ്നമല്ലെന്നായിരുന്നു ചില വിദ്യാർഥികളുടെ പ്രതികരണം. അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടിയതായി ചിലർ പറഞ്ഞു.

അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ചോദ്യം. പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.

4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും എഴുതുന്നുണ്ട്. ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2,023. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും.

ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മേയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാംപുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണയ ക്യാംപുകൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്

Related posts

കണ്ണൂരിൽ ഫ്ലാറ്റ്‌ സമുച്ചയങ്ങളൊരുങ്ങുന്നു; 100 ദിനത്തിൽ 1857 വീടുകൾ

Aswathi Kottiyoor

അനർഹർ മുൻഗണനാ കാർഡുകൾ കൈവശംവയ്ക്കുന്നതിനെതിരേ നടപടി: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor

തെരുവുനായ ആക്രമണം: സൗജന്യചികിത്സ നൽകണമെന്ന് ഹൈക്കോടതി.*

Aswathi Kottiyoor
WordPress Image Lightbox