24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തൊലിയുരിഞ്ഞ നിലയില്‍ നിൽക്കുന്ന മുഖ്യമന്ത്രി ഇനിയും അപഹാസ്യനാകാന്‍ നിന്നുകൊടുക്കണോ?’
Uncategorized

തൊലിയുരിഞ്ഞ നിലയില്‍ നിൽക്കുന്ന മുഖ്യമന്ത്രി ഇനിയും അപഹാസ്യനാകാന്‍ നിന്നുകൊടുക്കണോ?’


തിരുവനന്തപുരം ∙ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലോടെ തൊലിയുരിഞ്ഞ നിലയില്‍ നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും കൂടുതല്‍ അപഹാസ്യനാകാന്‍ നിന്നു കൊടുക്കണോയെന്ന് സ്വയം തീരുമാനിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.
മുൻപ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ കടുത്ത ആരോപണം ഉന്നയിക്കാന്‍ അന്നത്തെ വിവാദ നായികയ്ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്‌തെങ്കില്‍ ഇപ്പോള്‍ 30 കോടിയാണ് നൽകാന്‍ തയാറായി നിൽക്കുന്നത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ കട്ടുമുടിച്ച് ഉണ്ടാക്കുന്ന പണമാണ് കേസ് ഒതുക്കാന്‍ സിപിഎം വിനിയോഗിക്കുന്നത്. ഭീഷണിക്ക് വഴങ്ങിയില്ലെങ്കില്‍ തീര്‍ത്തുകളയുമെന്നാണ് ഭീഷണി. കൊന്നും കൊലവിളിച്ചും പാരമ്പര്യമുള്ളവരാണ് ഭരണത്തിലിരിക്കുന്നത്.
സിപിഎം ഭരണത്തില്‍ കേരളം അധോലോകമായി മാറിയിരിക്കുന്നു. ഈ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല, മറിച്ച് നിയമപരമായി നേരിടാന്‍ നട്ടെല്ലുണ്ടോയെന്നാണ് അറിയേണ്ടത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സംശയത്തിന്റെ ആനുകൂല്യം നൽകിയവര്‍ പോലും ഇപ്പോള്‍ മറിച്ചു ചിന്തിക്കുന്നു. മുഖ്യമന്ത്രി മുൻപ് പരാമര്‍ശിച്ചിട്ടുള്ള അവതാരങ്ങള്‍ ഓരോന്നായി കുടംതുറന്ന് പുറത്തുവരികയാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടുകളും അധോലോകത്തിന്റെ നീക്കങ്ങളും പുറത്തുവരേണ്ടത് അനിവാര്യമാണ്. അതിന് ആവശ്യമായ നിയമപരവും ധാര്‍മികവുമായ നടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Related posts

അയൽവീട്ടിലെ പ്ലഗ് നന്നാക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു; സംഭവം തൃശ്ശൂർ കാഞ്ഞാണിയിൽ

Aswathi Kottiyoor

രാജ്ഞിയുടെ വിയോഗം; ദേശീയ ഗാനത്തിലും നോട്ടുകളിലും 35 രാജ്യങ്ങളിലെ നാണയങ്ങളിലും മാറ്റം.

Aswathi Kottiyoor

*റഫറല്‍ രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
WordPress Image Lightbox