• Home
  • Kerala
  • ആന്ധ്ര ജയ അരി ഏപ്രിലിൽ എത്തും: ഭക്ഷ്യമന്ത്രി
Kerala

ആന്ധ്ര ജയ അരി ഏപ്രിലിൽ എത്തും: ഭക്ഷ്യമന്ത്രി

ആന്ധ്രയിൽനിന്നുള്ള ജയ അരി ഏപ്രിൽ പകുതിയോടെ കേരളത്തിൽ എത്തുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. ആവശ്യത്തിന്‌ ഉൽപ്പാദിപ്പിച്ചാൽ ജയ അരി സപ്ലൈകോ വഴി വാങ്ങാൻ തയ്യാറാണെന്ന്‌ കേരളം അറിയിച്ചിരുന്നു. കേരളം ആവശ്യപ്പെട്ട പ്രകാരമാണ്‌ ജയ നെല്ല്‌ കൃഷി ചെയ്യാൻ അവിടത്തെ കർഷകർ തയ്യാറായത്‌.

ഗോതമ്പ്‌ നിർത്തലാക്കിയതിന്‌ പകരം കേന്ദ്രം 991 മെട്രിക്‌ ടൺ റാഗി അനുവദിച്ചിട്ടുണ്ട്‌. അടുത്തമാസത്തോടെ റേഷൻ കടകളിലൂടെ ഒരു കിലോ പായ്‌ക്കിലാക്കി റാഗിപ്പൊടി വിതരണം ചെയ്യും. മുൻഗണേതര കാർഡുകാർക്കായി അനുവദിച്ച ഗോതമ്പ്‌ മാർച്ചിൽ വിതരണം ചെയ്യാൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related posts

സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസ്; ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍

Aswathi Kottiyoor

നിപാ: കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്കുള്ള നിയന്ത്രണം നീട്ടി

Aswathi Kottiyoor

‘ഹൈ റിസ്‌ക്‌ ’ രാജ്യങ്ങളിൽ ഇറങ്ങി വരാനും കോവിഡ്‌ നെഗറ്റീവാകണം

Aswathi Kottiyoor
WordPress Image Lightbox