22.5 C
Iritty, IN
November 21, 2024
  • Home
  • Iritty
  • ലോക വനിതാദിനത്തിൽ ജെന്റർ സൗഹൃദ ബജറ്റുമായി തില്ലങ്കേരി പഞ്ചായത്ത്
Iritty

ലോക വനിതാദിനത്തിൽ ജെന്റർ സൗഹൃദ ബജറ്റുമായി തില്ലങ്കേരി പഞ്ചായത്ത്

ഇരിട്ടി: വനിതാ ദിനത്തിൽ ജെന്റർ സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകി തില്ലങ്കേരി പഞ്ചായത്ത് ബജറ്റ്. വാർഷിക പദ്ധതിയിൽ ഒരു കോടി രൂപയാണ് പദ്ധതികൾക്കായി വകയിരുത്തിയത്. 15, 26, 30,565 രൂപ വരവും 15, 04,74,500 രൂപ ചെലവും 21,56,065 രൂപ നീക്കിയിരിപ്പും പ്രതിക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ അവതരിപ്പിച്ചു. സ്ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക പദവി മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾക്ക് 14.40 ലക്ഷം രൂപയും പട്ടികവർഗ മേഖലയിലെ ക്ഷേമവികസന പ്രവർത്തനങ്ങൾക്കായി 14.50 ലക്ഷം രൂപയും നീക്കി വെച്ചു.ഭിന്ന ശേഷി സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് ചുവട് വെക്കുന്നതിൻ്റെ ഭാഗമായി ബഡ്സ് സ്കൂൾ നിർമ്മാണ മുൾപ്പടെ നടപ്പിലാക്കുന്നതിന് 37.50 ലക്ഷം രൂപയും, വയോജനക്ഷേമ പ്രവർത്തനങ്ങൾക്ക് 8 ലക്ഷം രൂപയും, കുട്ടികളുടെ മാനസിക-ആരോഗ്യ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യഭ്യാസ സഹായ പദ്ധതികൾക്കുമായി എഴുലക്ഷം രൂപയും ബജറ്റിൽ നീക്കി വെച്ചു.
കാർഷിക ഗ്രാമം എന്ന നിലയിൽ നെൽകൃഷി, നാളികേരം, പച്ചക്കറി, നഴ്സറി എന്നിവയുടെ വികസന പദ്ധതികൾക്ക് 16 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി വികസന പദ്ധതികൾക്ക് 7 ലക്ഷം രൂപ, ക്ഷീര വികസന പദ്ധതികൾക്ക് 21 ലക്ഷം, ആട്, മുട്ടക്കോഴി വിതരണത്തിന് 3.50 ലക്ഷവും ചെലവഴിക്കും. ലൈഫ്മിഷൻ പദ്ധതിക്ക് 40 ലക്ഷo രൂപ വകയിരുത്തി. പഞ്ചായത്തിലെ രണ്ട് അങ്കണവാടികൾ ഈ വർഷം ശീതികരിക്കാനും ഫണ്ട് നീക്കി വെച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാജിദ സാദിഖ്, ടി.എം. രമേശൻ, കെ.എ. ഷാജി, പി പി. സുഭാഷ്, കെ.പി. പത്മനാഭൻ, എം.വി. ശ്രീധരൻ, സെക്രട്ടറി ടി.ഡി. തോമസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. രതീഷ്, കെ.വി. ആശ, വി. വിമല എന്നിവർ സംസാരിച്ചു.

Related posts

മയക്കുമരുന്നും കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘംപിടികൂടി

Aswathi Kottiyoor

ജലനിധിയുടെ പമ്പ് ഹൗസിൽ തീപിടിച്ച് മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു കുടിവെള്ളവിതരണം മുടങ്ങിയത് 1100 ഓളം കുടുംബങ്ങൾക്ക്

Aswathi Kottiyoor

*⭕️കളിതട്ടുംപാറയിൽ മാവോയിസ്റ്റ് സംഘം വീട്ടിലെത്തി*

Aswathi Kottiyoor
WordPress Image Lightbox