ഇരിട്ടി: വനിത ശിശു വികസന വകുപ്പിൻ്റെ സമ്പുഷ്ടകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പോഷണ മാസാചരണം 2021 ൻ്റെ ഭാഗമായി കണ്ണൂർ ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന് അനുവദിച്ച് കിട്ടിയ ഒരു ലക്ഷം രൂപ ഉപയോഗിച്ച് ഇരിട്ടി പുതിയ ബസ്സ്സ്റ്റാൻ്റിൽ സ്ഥാപിച്ച മുലയൂട്ടൽ കേന്ദ്രം ഉദ്‌ഘാടനം ചെയ്തു . നിർമ്മിതികേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഇരിട്ടി നഗരസഭയുടെ സഹകരണത്തോടെ സ്ഥാപിച്ച മുലയൂട്ടൽ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നഗരസഭാ അദ്ധ്യക്ഷ കെ. ശ്രീലത നിർവഹിച്ചു. കുട്ടികളുമായി ഇരിട്ടിയിലെത്തിച്ചേരുന്ന അമ്മമാർക്ക് സുരക്ഷിതമായി കുഞ്ഞിനെ മുലയൂട്ടുന്നതിനു വേണ്ടുന്ന സജ്ജികരണങ്ങൾ കേന്ദ്രത്തിൽ ഏർപ്പെട്ടുത്തിയിട്ടുണ്ട്. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ കെ.ജെ. ബിനോയ് മുഖ്യാതിഥിയായിരുന്നു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സോയ, കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരീവീട്ടിൽ ,ഇരിട്ടി ഐ.സി.ഡി. എസ് സി.ഡി.പി.ഒ ബിജി തങ്കപ്പൻ, നിർമ്മിതി കേന്ദ്ര എഞ്ചിനിയർ അമൽ വിഷ്ണു, ഇരിട്ടി അഡിഷണൽ സി.ഡി.പി.ഒ ബേബി സുനില, നാഷണൽ ന്യൂട്രിമിഷൻ കോ-ഓഡിനേറ്റർ സി.പി. അഭിജിത്ത് , ഐ.സി.ഡി.എസ് സുപ്പർവൈസർമാരായ കെ. ഗീത, കെ. ജയമിനി, ഇരിട്ടി ഐ.സി.ഡി.എസ് എൻ.എൻ.എം ബ്ലോക്ക് കോ-ഓഡിനേറ്റർ രാജി സി.പി. എന്നിവർ സംസാരിച്ചു.