24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഉറവിട മാലിന്യ സംസ്കരണം വേണം, മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം’; ക‍ർശന ഇടപെടലുമായി ഹൈക്കോടതി
Kerala

ഉറവിട മാലിന്യ സംസ്കരണം വേണം, മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം’; ക‍ർശന ഇടപെടലുമായി ഹൈക്കോടതി

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണമെന്നും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണം. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, ഉത്തരവാദിത്വപ്പെട്ട കോടതി എന്ന നിലയ്ക്കും പൗരൻമാരുടെ അവകാശങ്ങളുടെ സംരക്ഷകർ എന്ന നിലയ്ക്കുമാണ് സ്വമേഥയാ കേസെടുത്തതെന്ന് വ്യക്തമാക്കി.

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. എന്നാൽ ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരൻമാർക്കും നഷ്ടമാകുന്നു. അതിനാലാണ് കോടതി വളരെ കാര്യമായി ഇടപെടുന്നത്. ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത് ഈ സാഹചര്യത്തിലാണ്. പൊതുജന താൽപര്യത്തിനാണ് പ്രഥമ പരിഗണന.
സർക്കാർ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ജൂൺ ആറ് വരെയുളള ആക്ഷൻ പ്ലാൻ സർക്കാർ തയാറാക്കിയിട്ടുണ്ടെന്ന് എജി കോടതിയെ അറിയിച്ചു. കേരളം മുഴുവൻ ഒരു നഗരമയാണ് കണക്കാക്കേണ്ടതെന്നും ഈ നഗരം മുഴുവൻ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്നതാണ് ഉദ്ദേശമെന്നും കോടതി പറഞ്ഞു.

Related posts

കൊല്ലത്തെ തട്ടിക്കൊണ്ടുപോകല്‍: ക്വട്ടേഷന്‍ നല്‍കിയത് കുട്ടിയുടെ ബന്ധു, പത്തുലക്ഷം രൂപയുടെ തര്‍ക്കം.

Aswathi Kottiyoor

പ്ര​മേ​ഹ​ബാ​ധി​ത വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ മ​ധു​ര​വാ​ര്‍ത്ത.

Aswathi Kottiyoor

അടിച്ചുപൊളിച്ച് ആനവണ്ടി: നാടുകാണിച്ച് കെ.എസ്.ആർ.ടി.സി നേടിയത് 23 ലക്ഷം

Aswathi Kottiyoor
WordPress Image Lightbox