29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല; തീയും പുകയും ശമിപ്പിക്കാന്‍ അടിയന്തര നടപടികൾ സ്വീകരിച്ചു
Kerala

ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല; തീയും പുകയും ശമിപ്പിക്കാന്‍ അടിയന്തര നടപടികൾ സ്വീകരിച്ചു

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കും. ജൈവ മാലിന്യ സംസ്ക്കരണത്തിന് വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും. ബ്രഹ്മപുരത്തേക്ക് റോ‍ഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കലക്‌ടര്‍, കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനായി ചേരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ കലക്‌ടര്‍ രേണു രാജ് വിശദീകരിച്ചു
Rm

Related posts

ദക്ഷിണേന്ത്യയില്‍ ആദ്യ ട്രയല്‍ റണ്‍ നടത്തി വന്ദേ ഭാരത് ട്രെയിന്‍

Aswathi Kottiyoor

കെ​എസ്​ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് തു​ട​ങ്ങി

Aswathi Kottiyoor

സംസ്ഥാനത്ത് വൃദ്ധ സദനങ്ങള്‍ വര്‍ധിക്കുന്നു; നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം

Aswathi Kottiyoor
WordPress Image Lightbox