27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • തീപ്പേടിയിൽ 29 മാലിന്യമല; മാലിന്യങ്ങൾ പരന്നുകിടക്കുന്നത് 118.55 ഏക്കറിൽ.*
Uncategorized

തീപ്പേടിയിൽ 29 മാലിന്യമല; മാലിന്യങ്ങൾ പരന്നുകിടക്കുന്നത് 118.55 ഏക്കറിൽ.*


തിരുവനന്തപുരം ∙ കൊച്ചിയിലെ ബ്രഹ്മപുരം പോലെ തീപിടിത്തത്തിന് ഉൾപ്പെടെ സാധ്യത ഉയർത്തി 29 സ്ഥലങ്ങളിലായി വൻ മാലിന്യമലകൾ. ബ്രഹ്മപുരത്തിന്റെ കണക്കു കൂടി ചേർത്താൽ വിവിധ സ്ഥലങ്ങളിലായി 118.55 ഏക്കറിലായി 12.62 ലക്ഷം ടൺ മാലിന്യമാണു കുന്നുകൂടി കിടക്കുന്നത്. എല്ലാ മാലിന്യമലകളും കൂടി ചേർത്താൽ 91 മീറ്റർ ഉയരും വരും. സംസ്ഥാന ശുചിത്വ മിഷൻ ശേഖരിച്ച കണക്കാണിത്.ഇതിൽ കൊച്ചിയിലെ ബ്രഹ്മപുരം, തൃശൂരിലെ ലാലൂർ, കോഴിക്കോട്ടെ ഞെളിയൻപറമ്പ്, ആറ്റിങ്ങലിലെ ചുടുകാട്, ഇരിങ്ങാലക്കുടയിലെ മങ്ങാടിക്കുന്ന്, ഒറ്റപ്പാലം പനമണ്ണ എന്നിവയെ മാലിന്യമലകളെ നീക്കം ചെയ്യുന്ന (ബയോ മൈനിങ്) നടപടികൾ തുടരുന്നവ എന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലാലൂരിലും ആറ്റിങ്ങലിലും ഏറക്കുറെ നടപടികൾ പൂർത്തിയായി വരുന്നതായാണ് അധികൃതരുടെ നിലപാട്. എന്നാൽ ലാലൂരിലെ മാലിന്യം മറ്റൊരിടത്തേക്കു മാറ്റിയതായാണു സൂചന. ആറ്റിങ്ങലിൽ വേർതിരിച്ചു സംസ്കരണം നടക്കുന്നു. മൂന്നാറിലെ കല്ലാർ, കാസർകോട് ജില്ലയിലെ മംഗൽപ്പടി എന്നിവിടങ്ങളിലും നടപടികൾ നടന്നുവരികയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 24 സ്ഥലങ്ങളിൽ മാലിന്യമലകൾ നീക്കം ചെയ്യാൻ ഇനിയും നടപടികൾ സ്വീകരിച്ചിട്ടില്ലെന്നു റിപ്പോർട്ട് പറയുന്നു.

Related posts

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു

Aswathi Kottiyoor

പൂനെയിലെ മെഴുകുതിരി ഫാക്ടറിയിൽ തീപിടിത്തം; 6 മരണം

Aswathi Kottiyoor
WordPress Image Lightbox