24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡ്: നാളെ (10.03.2023) മുതൽ അപേക്ഷിക്കാം
Kerala

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡ്: നാളെ (10.03.2023) മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ മികച്ച സ്വകാര്യസ്ഥാപനങ്ങൾക്ക് തൊഴിൽവകുപ്പ് നൽകി വരുന്ന മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡിനും, വജ്ര,സുവർണ അവാർഡുകൾക്കും നാളെ മുതൽ അപേക്ഷിക്കാം. ടെക്സ്റ്റൈൽ ഷോപ്പുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ/ സ്റ്റാർ ഹോട്ടലുകൾ, ജ്വല്ലറികൾ,സെക്യൂരിറ്റി, ഐടി, നിർമ്മാണ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, മെഡിക്കൽ ലാബുകൾ, സ്വകാര്യ ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ എന്നീ പതിനൊന്നു മേഖലകളിലെ ഇരുപതോ അതിലധികമോ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. തൊഴിൽവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.lc.kerala.gov.in ൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ മാതൃകയും ചോദ്യാവലിയും വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 16. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുകളുമായോ അസി.ലേബർ ഓഫീസുകളുമായോ ബന്ധപ്പെടുക.

Related posts

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

Aswathi Kottiyoor

ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലെന്ന് സൂചന.

Aswathi Kottiyoor

വിവിധ വകുപ്പുകൾ സെമിനാറുകൾക്ക്‌ ചെലവേറിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നത്‌ സർക്കാർ വിലക്കി

Aswathi Kottiyoor
WordPress Image Lightbox