24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വേനലിലെ അധിക വൈദ്യുതി ഉപയോഗം: പ്രതിസന്ധി നേരിടാൻ 575 മെഗാവാട്ട്‌ വാങ്ങും
Kerala

വേനലിലെ അധിക വൈദ്യുതി ഉപയോഗം: പ്രതിസന്ധി നേരിടാൻ 575 മെഗാവാട്ട്‌ വാങ്ങും

വേനലിലെ അധിക വൈദ്യുതി ആവശ്യം മുന്നിൽക്കണ്ട്‌ മെയ്‌ 31 വരെയുള്ള ഉപയോഗത്തിന്‌ 300 മെഗാവാട്ട്‌ വൈദ്യുതി വാങ്ങാൻ ഹ്രസ്വകാല കരാറിലും 275 മെഗാവാട്ടിന്‌ ബാങ്കിങ്‌ കരാറിലും ഏർപ്പെട്ടിട്ടുണ്ടെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി.

സംസ്ഥാനത്ത്‌ 2021-–-22 സാമ്പത്തികവർഷം കെഎസ്‌ഇബിക്ക്‌ 736.27 കോടി രൂപയുടെ പ്രവർത്തനലാഭം ഉണ്ടായിട്ടുണ്ടെങ്കിലും 2022 ഏപ്രിൽ ഒന്നുവരെയുള്ള സഞ്ചിതനഷ്ടം 5304.37 കോ‌ടി രൂപയാണ്‌. ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിന്‌ പെൻഷൻ മാസ്റ്റർ ട്രസ്റ്റിനുള്ള ബാധ്യത 13,896. 02 കോടി രൂപകൂടി ചേർത്താൽ 2022 മാർച്ച്‌ 31 വരെയുള്ള സഞ്ചിതനഷ്ടം 19,200. 39 കോടി രൂപയാണ്‌. ഇക്കാരണത്താലാണ്‌ താരിഫ്‌ പരിഷ്‌കരണ നിർദേശങ്ങൾ സമർപ്പിക്കേണ്ടിവന്നത്‌.

ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള ഉപയോക്താക്കൾ, എൻഡോസൾഫാൻ ദുരിതബാധിതർ, പോളിയോ ബാധിതർ, ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്കുള്ള നിലവിലെ ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാക്കാനുള്ള ശുപാർശകളാണ്‌ വൈദ്യുതി റഗുലേറ്ററി കമീഷനിൽ സമർപ്പിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Related posts

വിദേശത്ത് നിന്ന് വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് .

Aswathi Kottiyoor

‘കേരള സവാരി’ ; സർക്കാരിന്റെ ഓൺലൈൻ ടാക്‌സി സർവീസ്‌ തലസ്ഥാനത്ത്‌ ഇന്നുമുതൽ

Aswathi Kottiyoor

കോളയാട് : പള്ളിപ്പാലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox