ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. പൊങ്കാല നിവേദ്യത്തിന് ശേഷം 2.30 ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൊങ്കാല അർപ്പിച്ച 52 വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ 2400 ജീവനക്കാർ പങ്കാളികളായി. പൊങ്കാലയ്ക്ക് ശേഷം ഈ സമയം വരെ (6.45 pm) ഏകദേശം 138 ലോഡ് മാലിന്യം നീക്കം ചെയ്തു. രാത്രി 8 മണിക്ക് സെക്രട്ടറിയേറ്റ് നടയിൽ വെള്ളം ഉപയോഗിച്ച് റോഡ് കഴുകുന്ന റോഡ് ശുചീകരണം ആരംഭിക്കും ഭക്തജനങ്ങൾ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകൾ വോളണ്ടിയേഴ്സ് ശേഖരിച്ച് ഭവന പദ്ധതികൾക്കായി ഉപയോഗിക്കുന്നതാണ്. ഡിവൈഎഫ്ഐ, KMCSU യുവജന ക്ഷേമ ബോർഡ്, എ ഐ വൈ എഫ്, നാഷണൽ സർവീസ് സ്കീം തുടങ്ങിയ സന്നദ്ധ സംഘടനകൾ ചുടുകല്ല് ശേഖരണത്തിൽ പങ്കെടുത്തു.
- Home
- Uncategorized
- പൊങ്കാല മഹോത്സവം കഴിഞ്ഞ് മണിക്കൂറുകൾക്കകം നഗരം ക്ലീൻ*
next post