രാജ്യത്ത് നിലവില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് ആര്‍ബിഐ. വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് 2019-20 മുതല്‍ 2000 രൂപ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിയ കാര്യം വെളിപ്പെടുത്തിയത്.
2016-2017 സാമ്പത്തിക വര്‍ഷത്തില്‍ 2,000 രൂപയുടെ 3,542.991 ദശലക്ഷം നോട്ടുകള്‍ അച്ചടിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 2017-2018ല്‍ നോട്ടിന്റെ അച്ചടി 111.507 ദശലക്ഷം നോട്ടുകളായി കുറഞ്ഞു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 46.690 ദശലക്ഷം നോട്ടുകള്‍ മാത്രമാണ് ആര്‍ബിഐ അച്ചടിച്ചത്. 2018 മാര്‍ച്ച് വരെ, 2,000 രൂപയുടെ 3,363 ദശലക്ഷം നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു, ഇത് മൊത്തം കറന്‍സിയുടെ 3.3 ശതമാനമാണ്. 2019 ആയപ്പോഴേക്കും ഇത് 3,291 ദശലക്ഷമായി കുറഞ്ഞു.
2016 നവംബര്‍ എട്ടിന് രാത്രി എട്ടിന് 500, 1000 രൂപ കറന്‍സി നോട്ടുകള്‍ അസാധുവാക്കി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണം തുടച്ചുനീക്കാന്‍ 2000 രൂപ നോട്ട് പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സാറ്റലൈറ്റുമായി ബന്ധിപ്പിച്ച നാനോ ചിപ്പ് ഇതിലുണ്ടെന്ന് ദേശീയ മാധ്യമങ്ങളടക്കം അന്ന് പറഞ്ഞിരുന്നു.