24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് കത്തിയത് 420 ഹെക്ടര്‍ വനഭൂമി; കൂടുതൽ പാലാക്കാട്ട്, അട്ടിമറിയെന്ന് സംശയം’.*
Uncategorized

സംസ്ഥാനത്ത് കത്തിയത് 420 ഹെക്ടര്‍ വനഭൂമി; കൂടുതൽ പാലാക്കാട്ട്, അട്ടിമറിയെന്ന് സംശയം’.*


തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിവിധ വനമേഖലയിലെ തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നതായി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലാണ് തീപിടിത്തമുണ്ടായത്. വനപാലകരുടെ പരിശോധനയില്‍ സമാന കണ്ടെത്തലാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.വേനല്‍ കനക്കുന്നതിനിടെ സംസ്ഥാനത്ത് ഇത്തവണ 420 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചു. ഇതില്‍ പാലക്കാടാണ് കൂടുതല്‍ നാശമുണ്ടായത്. 160 ഹെക്ടര്‍ വനഭൂമി ചാരമായി. സൈലന്റ് വാലി, അട്ടപ്പാടി, മലമ്പുഴ എന്നിവിടങ്ങളിലെല്ലാം വ്യാപകമായാണ് വനം കത്തിനശിച്ചത്. വയനാട്ടില്‍ 90, ഇടുക്കിയില്‍ 86, തിരുവനന്തപുരത്ത് 70 ഹെക്ടറും വനഭൂമി കത്തിനശിച്ചു.

ഫയര്‍ ലൈന്‍ ഉള്‍പ്പെടെ തെളിച്ചിരുന്ന സാഹചര്യത്തില്‍ വ്യാപകമായി വനം കത്തിയതില്‍ ചില സംശയങ്ങളുണ്ട്. വനപാലകരുടെ പരിശോധനയില്‍ അട്ടിമറി തെളിയിക്കുന്ന ചില സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഭൂരിഭാഗം സ്ഥലങ്ങളിലും തീപിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാല്‍ ശക്തമായ കാറ്റ് തുടരുന്നതിനാല്‍ തീകെടുത്താനുള്ള ശ്രമങ്ങള്‍ പലയിടത്തും വിഫലമാണ്. കത്തിയമര്‍ന്ന സ്വകാര്യ തോട്ടങ്ങളുടെ കണക്ക് കൂടി പുറത്ത് വരുമ്പോള്‍ നഷ്ടത്തിന്റെ തോത് ഇനിയും ഉയരും.

Related posts

ഡോക്ടറുടെ കൊലപാതകം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Aswathi Kottiyoor

കണ്ണൂർ വീട്ടിലെ വോട്ടിൽ വീണ്ടും പരാതി ;സംഭവം പേരാവൂരിൽ

Aswathi Kottiyoor

തോമസ് ജേക്കബിന് പ്രഥമ ചാവറ മാധ്യമ പുരസ്കാരം

Aswathi Kottiyoor
WordPress Image Lightbox