22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്‌കൂൾ ഉച്ചഭക്ഷണം : സോഷ്യൽ ഓഡിറ്റിങ്‌ പത്തിനകം പൂർത്തിയാക്കും
Kerala

സ്‌കൂൾ ഉച്ചഭക്ഷണം : സോഷ്യൽ ഓഡിറ്റിങ്‌ പത്തിനകം പൂർത്തിയാക്കും

പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണപദ്ധതി കൂടുതൽ കാര്യക്ഷമമാക്കാൻ ഏർപ്പെടുത്തിയ സോഷ്യൽ ഓഡിറ്റിങ്‌ പത്തിനകം പൂർത്തീകരിക്കും. കില-യാണ്‌ ഓഡിറ്റ്‌ നടത്തുക. ജില്ലയിൽനിന്ന്‌ 20വീതം ആകെ 280 സ്‌കൂളിലാണ്‌ ഓഡിറ്റ് നടക്കുക.

തീരപ്രദേശം, മലയോരം, ആദിവാസി മേഖലകളിലെ സ്‌കൂളുകളും ഉൾപ്പെടും. മൂന്ന് ഘട്ടമുണ്ട്‌: -ഓഡിറ്റ്, സ്‌കൂൾ സഭ, പബ്ലിക് ഹിയറിങ്‌–- സോഷ്യൽ ഓഡിറ്റ്‌. കിലയുടെ റിസോഴ്‌സ്‌ പേഴ്‌സണുകൾ സ്‌കൂളിലെത്തി ഗുണഭോക്താക്കളുടെ രക്ഷിതാക്കളെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചു. ഇവർ ഉച്ചഭക്ഷണ രജിസ്റ്ററുകളും ഭൗതിക സാഹചര്യങ്ങളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കി സ്‌കൂൾ സഭകളിൽ അവതരിപ്പിച്ചു. ഓഡിറ്റ് നടത്തുന്ന അഞ്ച്‌ സ്‌കൂൾ ഒരു ക്ലസ്റ്ററാക്കി, ഒരു ക്ലസ്റ്ററിന് ഒരു പബ്ലിക് ഹിയറിങ്‌ രീതിയിൽ പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌. ഇതിൽ വാർഡ് മെമ്പർമാർമുതൽ എംഎൽഎമാർവരെയുള്ളവരും ആരോഗ്യം, കൃഷി, സപ്ലൈകോ, എഫ്സിഐ, ഫുഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പിലെ പ്രതിനിധികളും പങ്കെടുത്ത്‌ സംശയങ്ങൾക്ക്‌ മറുപടി നൽകും.
ഉച്ചഭക്ഷണത്തെക്കുറിച്ച്‌ രക്ഷിതാക്കൾക്കും ജനങ്ങൾക്കും കൂടുതൽ അറിവും കുട്ടികൾക്ക് ലഭിക്കേണ്ട അളവിലും ഗുണത്തിലും അവ ലഭിക്കുന്നുണ്ടോയെന്ന്‌ പരിശോധിക്കലും സോഷ്യൽ ഓഡിറ്റിങ്ങിന്റെ ലക്ഷ്യമാണ്‌. ജനുവരി 23 മുതൽ ആരംഭിച്ച സോഷ്യൽ ഓഡിറ്റ് 12 ജില്ലയിൽ പൂർത്തീകരിച്ചതായും മറ്റിടങ്ങളിൽ 10നകം പൂർത്തീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Related posts

രാത്രി പോസ്റ്റ്‌മോര്‍ട്ടത്തിന് നടപടിയെടുക്കണം: ഹൈക്കോടതി

Aswathi Kottiyoor

നിഫ്റ്റി 17,950ന് താഴെ: നഷ്ടത്തിൽ മുന്നിൽ ബാങ്ക് ഓഹരികൾ.

Aswathi Kottiyoor

തലശ്ശേരി-മൈസൂരു റെയിൽപാത: എം.എൽ.എമാരുമായി ചർച്ച

Aswathi Kottiyoor
WordPress Image Lightbox