ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകൾ ലൈഫ് മിഷൻ ഭവന പദ്ധതിക്കായി ശേഖരിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ചുടുകല്ല് ശേഖരിക്കാൻ വോളന്റിയർമാരെ നിയോഗിക്കും.
മറ്റാരെങ്കിലും ചുടുകല്ല് ശേഖരിച്ചാൽ പിഴ ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു. പൊങ്കാലയ്ക്കു ശേഷം ലക്ഷക്കണക്കിന് ചുടുകട്ടകളാണ് ഉപേക്ഷിക്കപ്പെടുന്നത്.