ചാരുംമൂട്(ആലപ്പുഴ): ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ചുനക്കര നടുവിലെമുറി രാജീവ് ഭവനത്തില്‍ രാജീവിനെ (46) നൂറനാട് പോലീസ് അറസ്റ്റുചെയ്തു. ഡി.എന്‍.എ. പരിശോധനയ്ക്കുശേഷമാണ് അറസ്റ്റ്. നൂറനാട് സ്വദേശിനിയായ കേള്‍വിയും സംസാരശേഷിയുമില്ലാത്ത പെണ്‍കുട്ടിയാണ് 11 മാസംമുമ്പ് പീഡനത്തിനിരയായത്. വീട്ടില്‍ ആരുമില്ലാതിരുന്നപ്പോള്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയുംചെയ്തു. മാസങ്ങള്‍കഴിഞ്ഞു വയറുവേദന തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിച്ചതും ചികിത്സ തേടിയതും.
തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ അധ്യാപകരുടെ സഹായം പോലീസ് തേടി. എന്നാല്‍, പ്രതിയെക്കുറിച്ചു സൂചന നല്‍കാന്‍ പെണ്‍കുട്ടിക്കായില്ല. പോലീസ് ഒട്ടേറെപ്പേരെ ചോദ്യംചെയ്തു. സംശയിക്കുന്നവരുടെ പട്ടികയില്‍ രാജീവ് ഉള്‍പ്പെട്ടിരുന്നെങ്കിലും അറസ്റ്റുചെയ്തിരുന്നില്ല.
പിന്നീട് പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും രാജീവിന്റെയും രക്തസാംപിളുകള്‍ ശേഖരിച്ചു ഡി.എന്‍.എ. പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. പരിശോധനയില്‍ രാജീവാണു പ്രതിയെന്നു തിരിച്ചറിഞ്ഞതോടെ അറസ്റ്റുചെയ്യുകയായിരുന്നു.
മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡുചെയ്തു. നൂറനാട് എസ്.എച്ച്.ഒ. പി. ശ്രീജിത്ത്, എസ്.ഐ.മാരായ നിധീഷ്, രാജീവ്, സീനിയര്‍ സി.പി.ഒ.മാരായ പ്രസന്നകുമാരി, ശ്രീകല, സി.പി.ഒ.മാരായ രഞ്ജിത്ത്, പ്രവീണ്‍, കലേഷ്, വിഷ്ണു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.