23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ബ​ഫ​ർ​ സോ​ൺ: വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
Kerala

ബ​ഫ​ർ​ സോ​ൺ: വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

സം​​​സ്ഥാ​​​ന​​​ത്ത് വ​​​ന്യ​​​ജീ​​​വി​​​ സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെയും ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ളു​​​ടെയും ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​പ​​​രി​​​ധി​​​യി​​​ൽ 70,582 നി​​​ർ​​​മി​​​തി​​​ക​​​ളെ​​​ന്ന് വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി. ബ​​​ഫ​​​ർ​​​സോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച ജ​​​സ്റ്റീ​​​സ് തോ​​​ട്ട​​​ത്തി​​​ൽ ബി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യ വി​​​ദ​​​ഗ്ധ സ​​​മി​​​തി സ​​​ർ​​​ക്കാ​​​രിനു സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.
ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

നി​​​ർ​​​മി​​​തി​​​ക​​​ളു​​​ടെ എ​​​ണ്ണം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വ​​​യ​​​നാ​​​ട് വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലാ​​​ണ്. ഇ​​​വി​​​ടെ 20,045 നി​​​ർ​​​മി​​​തി​​​ക​​​ളാ​​​ണുള്ള​​​ത്. 8,507 നി​​​ർ​​​മി​​​ത​​​ക​​​ളു​​​ള്ള പെ​​​രി​​​യാ​​​ർ ടൈ​​​ഗ​​​ർ റി​​​സ​​​ർ​​​വാ​​​ണ് തൊ​​​ട്ട​​​ടു​​​ത്ത്. ഏ​​​റ്റ​​​വും കു​​​റ​​​വ് ക​​​രി​​​ന്പു​​​ഴ​​​യും പാ​​​ന്പാ​​​ടും ചോ​​​ല​​​യു​​​മാ​​​ണ്. 77, 79 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഇ​​​വി​​​ടെ ക​​​ണ്ടെ​​​ത്തി​​​യ നി​​​ർ​​​മി​​​തി​​​ക​​​ൾ.

സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​ര​​​ക്ഷി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ പാ​​​രി​​​സ്ഥി​​​തി​​​ക സം​​​വേ​​​ദ​​​ക മേ​​​ഖ​​​ല​​​യി​​​ൽ (ഇ​​​ക്കോ സെ​​​ൻ​​​സി​​​റ്റീ​​​വ് സോ​​​ണി​​​ൽ) നി​​​ല​​​കൊ​​​ള്ളു​​​ന്ന നി​​​ർ​​​മി​​​തി​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.​​ ഇ​​​തേത്തുട​​​ർ​​​ന്നാ​​​ണ് ഫീ​​​ൽഡ് ത​​​ല സ​​​ർ​​​വേ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ജ​​​സ്റ്റീ​​​സ് തോ​​​ട്ട​​​ത്തി​​​ൽ ബി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യ അ​​​ഞ്ചം​​​ഗ സ​​​മി​​​തി​​​യെ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ച​​​ത്.

ഫീ​​​ൽ​​​ഡ് ത​​​ല സ​​​ർ​​​വേ​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ന്ന നി​​​ർ​​​മി​​​തി​​​ക​​​ൾ കൂ​​​ടി ഉ​​​പ​​​ഗ്ര​​​ഹ സ​​​ർ​​​വേ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​നൊ​​​പ്പം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

ഫീ​​​ൽ​​​ഡ് ത​​​ല വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണത്തി​​​നാ​​​യി പ്ര​​​ത്യേ​​​കം വി​​​ക​​​സി​​​പ്പി​​​ച്ച മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച വ​​​നം, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണം, റ​​​വ​​​ന്യു വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും, മ​​​റ്റു വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രും നി​​​ർ​​​മി​​​തി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും ശേ​​​ഖ​​​രി​​​ച്ചു.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും അ​​​വ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ന​​​ല്കി​​​യെ​​​ന്ന് ഇ​​​ന്ന​​​ലെ സ​​​ർ​​​ക്കാ​​​രി​​​നു ന​​​ല്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വി​​​ദ​​​ഗ്ധ സ​​​മി​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ഉ​​​പ​​​ഗ്ര​​​ഹചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ​​​യും ശേ​​​ഖ​​​രി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​നാ​​​യി വി​​​ദ​​​ഗ്ധ സ​​​മി​​​തി 14 മീ​​​റ്റിം​​​ഗു​​​ക​​​ൾ ന​​​ട​​​ത്തി.

സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ര​​​ണ്ട് വാ​​​ല്യ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. വീ​​​ടു​​​ക​​​ൾ, വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​ർ​​​മി​​​തി​​​ക​​​ളു​​​ടെ​​​യും സ​​​ർ​​​വേ ന​​​ന്പ​​​രോ​​​ടു​​​കൂ​​​ടി​​​യു​​​ള്ള അ​​​നു​​​ബ​​​ന്ധ ഉ​​​പ​​​ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ​​​യും (ആ​​​ട്രി​​​ബ്യൂ​​​ട്ടു​​​ക​​​ളു​​​ടെ​​​യും) വി​​​വ​​​ര​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​ക്കോ സെ​​​ൻ​​​സി​​​റ്റീ​​​വ് സോ​​​ണ്‍ നി​​​ർ​​​വ​​​ചി​​​ക്കു​​​ന്ന​​​തി​​​ന് ജി​​​ഐ​​​എ​​​സ് പ്ലാ​​​റ്റ്ഫോ​​​മി​​​ലെ ക​​​ഡ​​​സ്ട്ര​​​ൽ മാ​​​പ്പു​​​ക​​​ളു​​​ടെ​​​യും ഉ​​​പ​​​ഗ്ര​​​ഹ വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് വി​​​വ​​​ര ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Related posts

മുൻകൂർ അനുമതിയില്ലാതെ മാനേജ്മെന്റ് സ്‌കൂൾ കൈമാറ്റം: സർക്കുലർ പുറപ്പെടുവിച്ചു

Aswathi Kottiyoor

ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോ​മും മി​ക്സ​ഡ് സ്കൂ​ളും അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്നു മ​ന്ത്രി ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

ദുരിതമൊഴിയാതെ അട്ടപ്പാടി; 9 വർഷം, മരിച്ചത് 121 കുട്ടികൾ; 6 മാതൃമരണവും.

Aswathi Kottiyoor
WordPress Image Lightbox