20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ചൂടുകൂടുന്നു: ജോലി സമയം പുനഃക്രമീകരിച്ചു
Kerala

ചൂടുകൂടുന്നു: ജോലി സമയം പുനഃക്രമീകരിച്ചു

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം വ്യാഴാഴ്‌ച മുതൽ ഏപ്രിൽ 30വരെ പുനഃക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ ഏഴുമുതൽ മുതൽ വൈകിട്ട്‌ ഏഴുവരെയുള്ള സമയത്തിൽ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി.

ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ പകൽ 12ന്‌ അവസാനിക്കുന്ന തരത്തിലും പകൽ മൂന്നിന്‌ ആരംഭിക്കുന്ന വിധത്തിലുമാണ് പുനഃക്രമീകരണമെന്ന്‌ ലേബർ കമ്മിഷണർ അറിയിച്ചു. സമുദ്രനിരപ്പിൽനിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാത ത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി.

Related posts

സ്ത്രീകൾക്കായി ഐസിഫോസിന്റെ ‘ബാക്ക് ടു വർക്ക്’ പരീശീലന പദ്ധതി

Aswathi Kottiyoor

കേരളത്തിന്‌ 1657.58 കോടി റവന്യു കമ്മി ഗ്രാന്റ്

Aswathi Kottiyoor

മലമ്പനി ആരംഭത്തിലേ കണ്ടെത്തി സമ്പൂർണ ചികിത്സ ഉറപ്പാക്കുക: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox