23.7 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • തുടക്കം പാളി; ഇന്ദോര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച.*
Uncategorized

തുടക്കം പാളി; ഇന്ദോര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച.*


ഇന്ദോര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. 45 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാത്യു കുനെമാനും രണ്ട് വിക്കറ്റെടുത്ത നേതന്‍ ലയണുമാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്.

നിലയുറപ്പിക്കാന്‍ പാടുപെട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (12) ആദ്യം പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് തവണ ജീവന്‍ തിരിച്ചുകിട്ടിയ രോഹിത്തിനെ മാത്യു കുനെമാന്റെ പന്തില്‍ അലക്‌സ് കാരി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.

പിന്നാലെ മികച്ച തുടക്കമില്ല ശുഭ്മാന്‍ ഗില്ലിനെയും (21) കുനെമാന്‍ പുറത്താക്കി. ചേതേശ്വര്‍ പുജാര (1) വീണ്ടും നിരാശപ്പെടുത്തി. നേതന്‍ ലയണിന്റെ പന്തില്‍ താരം ബൗള്‍ഡാകുകയായിരുന്നു. സ്ഥാനക്കയറ്റം കിട്ടിയെത്തിയ രവീന്ദ്ര ജഡേജയ്ക്കും (4) പിടിച്ചുനില്‍ക്കാനായില്ല. ലയണിന്റെ പന്തില്‍ കുനെമാന് ക്യാച്ച്. പിന്നാലെ ക്രീസിലെത്തി രണ്ടാം പന്തില്‍ തന്നെ ശ്രേയസ് അയ്യരും (0) മടങ്ങിയതോടെ ഇന്ത്യ അഞ്ചിന് 45 എന്ന നിലയിലേക്ക് വീണു.വിരാട് കോലിയും ശ്രീകര്‍ ഭരതുമാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതീക്ഷിച്ച പോലെ ഇന്ത്യന്‍ ടീമില്‍ കെ.എല്‍. രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ഇടംനേടി. വിശ്രമം അനുവദിച്ച മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവും ടീമിലെത്തി.

ഓസ്ട്രേലിയന്‍ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. പാറ്റ് കമ്മിന്‍സിന് പകരം മിച്ചല്‍ സ്റ്റാര്‍ക്കും ഡേവിഡ് വാര്‍ണര്‍ക്ക് പകരം കാമറൂണ്‍ ഗ്രീനും ടീമിലെത്തി.

Related posts

തൃപ്പൂണിത്തുറ സ്ഫോടനം; നഷ്ടപരിഹാരം വേണമെന്ന് വീട് തകർന്നവർ, ഉത്തരവാദിത്തം ക്ഷേത്ര കമ്മിറ്റിക്കെന്ന് കൗൺസിലർമാർ

Aswathi Kottiyoor

ഇരിട്ടി സ്വദേശിയുടെ കൊലപാതകം, മൂന്നുപേർ അറസ്റ്റിൽ

Aswathi Kottiyoor

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരുക്ക്

Aswathi Kottiyoor
WordPress Image Lightbox