23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കൊച്ചി വരാപ്പുഴയിലെ സ്‌ഫോടനത്തില്‍ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് കേസെടുത്തു
Uncategorized

കൊച്ചി വരാപ്പുഴയിലെ സ്‌ഫോടനത്തില്‍ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് കേസെടുത്തു


കൊച്ചി: വരാപ്പുഴയിലെ സ്‌ഫോടനത്തില്‍ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് കേസെടുത്തു.വരാപ്പുഴ സ്വദേശികളും സഹോദരങ്ങളുമായ ജാന്‍സന്‍, ജെന്‍സന്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തത്. അപകടം നടന്ന സ്ഥലത്ത് പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

കേസില്‍ പ്രതികളായ ജെയ്‌സന്‍ ഒളിവിലും ജാന്‍സന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. വരാപ്പുഴയിലെ മുട്ടിനകത്ത് പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണശാല നിയമ വിരുദ്ധമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചെറിയ തോതില്‍ പടക്കം വില്‍ക്കാനുള്ള ലൈസന്‍സിന്റെ മറവില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവിടെ പടക്കം നിര്‍മ്മിച്ചിരുന്നതായി ചില അയല്‍വാസികളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെട്ടന്ന് മഴ പെയ്തപ്പോള്‍ മുറ്റത്ത് ഉണക്കാനിട്ടിരുന്ന സ്‌ഫോടക വസ്തുക്കള്‍ ഒന്നിച്ച് വാരിയെടുത്ത് അകത്തേക്ക് കൊണ്ടുപോയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന തമിഴ് നാട്ടുകാരനായ തൊഴിലാളി അയല്‍വാസികളോട് പറഞ്ഞത്.

Related posts

അച്ഛൻ ക്രിസ്മസ് സമ്മാനം വാങ്ങാൻപോയി, വീട്ടില്‍ തീപ്പിടിത്തം, വെന്തുമരിച്ചത് അഞ്ചുകുട്ടികൾ, കരച്ചിലടങ്ങാതെ നാട്

Aswathi Kottiyoor

എംവിഡി അന്യായമായി പിഴ ഈടാക്കുന്നു’; ടൂറിസ്റ്റ് വാഹന ഉടമകളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും…

Aswathi Kottiyoor

പുന്നമടക്കായലിൽ ഇന്ന് ആവേശപ്പോര്: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ മാറ്റുരക്കാൻ 72 കളിവള്ളങ്ങൾ

Aswathi Kottiyoor
WordPress Image Lightbox