27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഉപതെരഞ്ഞെടുപ്പ്: മേൽമുരിങ്ങോടിയിൽ വോട്ടെടുപ്പ് ആരംഭിച്ചു; വോട്ടെണ്ണൽ നാളെ
Uncategorized

ഉപതെരഞ്ഞെടുപ്പ്: മേൽമുരിങ്ങോടിയിൽ വോട്ടെടുപ്പ് ആരംഭിച്ചു; വോട്ടെണ്ണൽ നാളെ


പേരാവൂര്‍:പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മേല്‍ മുരിങ്ങോടിയിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു .മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ പി സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.1432 വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കുക .രാവിലെ 7 മണി ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിക്ക് സമാപിക്കും.

വാര്‍ഡ് മെമ്പറായിരുന്ന രാജീവന്‍ മാസ്റ്റര്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.എൽ ഡി എഫ് സ്ഥാനാർത്ഥിയായി ടി രഗിലാഷ് , യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സുഭാഷ് മാസ്റ്റർ ,എൻ ഡി എ സ്ഥാനാർത്ഥിയായി അരുൺ വേണു എന്നിവരാണ് മുന്നണികളെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത് . രണ്ട് സ്വന്തന്ത്ര സ്ഥാനാർത്ഥികളടക്കം 5 പേർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു .ബുധനാഴ്ച പേരാവൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിൽ വെച്ച് വോട്ടെണ്ണൽ നടക്കും

Related posts

മലപ്പുറത്ത് ഇന്ന് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും

Aswathi Kottiyoor

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

Aswathi Kottiyoor

അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് മീറ്റില്‍ ഓവറോള്‍ കിരീടം നേടിയ കേരള പോലീസ് ടീമിന് സ്വീകരണം നല്‍കി

Aswathi Kottiyoor
WordPress Image Lightbox