27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • വർക്കരോ’യിലുണ്ട്‌ തൊഴിലും തൊഴിലാളികളും
Kerala

വർക്കരോ’യിലുണ്ട്‌ തൊഴിലും തൊഴിലാളികളും

തൊഴിൽ നന്നായി ചെയ്യാൻ അറിയാമായിട്ടും ജോലിയില്ലാതെ കഷ്ടപ്പെടുന്നവരെയും ആളെത്തേടി നട്ടംതിരിയുന്ന തൊഴിൽദാതാക്കളെയും ഒരു പ്ലാറ്റ്‌ഫോമിൽ എത്തിക്കുകയാണ്‌ ‘വർക്കരോ’ സ്‌റ്റാർട്ടപ്‌. സാങ്കേതികവിദ്യയിലൂടെ സാധാരണക്കാർക്ക്‌ തൊഴിൽ ലഭ്യമാക്കാമെന്ന മൂന്ന്‌ യുവ ഐടി ജീവനക്കാരുടെ ആശയം ഏഴായിരത്തോളംപേർക്കാണ്‌ സേവനമേകുന്നത്‌. കേരള സ്‌റ്റാർട്ടപ്‌ മിഷൻ ഈ വർഷം തെരഞ്ഞെടുത്ത മികച്ച 150 സ്‌റ്റാർട്ടപ്പുകളിലും ‘വർക്കരോ’ ഇടംപിടിച്ചു.

‘സ്‌കിൽ കണക്ട്‌’ എന്നപേരിൽ 2021 നവംബറിലാണ് കോടിയേരി സ്വദേശി സി പി പ്രദീപും പുന്നോൽ സ്വദേശി കെ സനൂപും കോട്ടയംപൊയിൽ സ്വദേശി കെ അനീഷും കമ്പനി തുടങ്ങിയത്‌. മൈസൂരു, കോയമ്പത്തൂർ, ബംഗളൂരു, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്‌, കണ്ണൂർ എന്നിവിടങ്ങളിൽ നടത്തിയ സർവേയിൽ 70 ശതമാനത്തിനും മാസത്തിൽ ശരാശരി 15 ദിവസമാണ്‌ ജോലി ലഭിക്കുന്നതെന്ന്‌ വ്യക്തമായി.
ആരംഭിച്ച്‌ ഒരു വർഷത്തിൽ 6,300 വിദഗ്‌ധ–-അവിദഗ്‌ധ തൊഴിലാളികളും 150ൽപ്പരം തൊഴിൽദാതാക്കളുമാണ്‌ ‘വർക്കരോ’യുടെ 7592822722 നമ്പറിൽ എൻറോൾ ചെയ്‌തത്‌. പിൻകോഡ്‌ അടിസ്ഥാനമാക്കിയാണ്‌ രജിസ്‌ട്രേഷൻ. തൊഴിൽ ലഭ്യതയെപ്പറ്റി അറിയിപ്പിട്ടാൽ നിമിഷങ്ങൾക്കകം പരിസരത്തുള്ള, ആ മേഖലയിലെ, തൊഴിലാളികളിലേക്കും തൊഴിൽദാതാക്കളിലേക്കും വിവരങ്ങളെത്തും. സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്കും സ്‌മാർട്ട്‌ ഫോണില്ലാത്തവർക്കും കേരളത്തിന്‌ പുറത്തുള്ളവർക്കും രജിസ്‌റ്റർ ചെയ്യാം. ഒഡിഷ സ്വദേശി ഷെഫിന്‌ കൊച്ചിയിലെ റസ്‌റ്റോറന്റിൽ തൊഴിൽ ലഭ്യമാക്കിയിട്ടുണ്ട്‌. വെബ്സെെറ്റ്: 
http://www.workaroo.ai

Related posts

വനിത പൊലീസ് സെല്ലിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്ന് വനിത കമീഷന്‍

Aswathi Kottiyoor

ദേശീയപാതകളിൽ 100 കോടിയുടെ പ്രവൃത്തികൾക്ക് അനുമതി

Aswathi Kottiyoor

*ജോബ് ഫെയര്‍*

Aswathi Kottiyoor
WordPress Image Lightbox