ഫണ്ട് ഇല്ലാതെ പെൻഷൻ ഉൾപ്പെടെ ഉള്ള ആനുകൂല്യങ്ങൾ മുടങ്ങി ആറു മാസത്തിലേറെ ആയ റേഷൻ വ്യാപാരി ക്ഷേമനിധിക്കു വേണ്ടി സർക്കാർ വെബ്സൈറ്റ് ആരംഭിച്ചു. സേവനങ്ങൾ ഓൺലൈനിൽ എന്നാണു വാഗ്ദാനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാണു വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്.