23.1 C
Iritty, IN
August 21, 2024
  • Home
  • Uncategorized
  • ലൈഫ് മിഷന്‍ കോഴക്കേസ്: സി.എം. രവീന്ദ്രന്‍ ഇന്ന് ഇ.ഡിയ്ക്കു മുന്‍പില്‍ ഹാജരാകില്ല.*
Uncategorized

ലൈഫ് മിഷന്‍ കോഴക്കേസ്: സി.എം. രവീന്ദ്രന്‍ ഇന്ന് ഇ.ഡിയ്ക്കു മുന്‍പില്‍ ഹാജരാകില്ല.*


തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്‍പില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് ഇ.ഡി.യെ രവീന്ദ്രന്‍ അറിയിച്ചെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ഇ.ഡി. കഴിഞ്ഞ ദിവസം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു.

നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയപ്പോളും രവീന്ദ്രന്‍ പലവട്ടം ഹാജരാകാതിരിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാവിലെ രവീന്ദ്രന്‍ എത്തിയിട്ടുമുണ്ട്. സഭാസമ്മേളനം ഒന്‍പതു മണിക്ക് ആരംഭിക്കും.

Related posts

ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ

Aswathi Kottiyoor

പണമിടപാടിനെച്ചൊല്ലി തര്‍ക്കം;യുവാവ് കുത്തേറ്റ് മരിച്ചു

Aswathi Kottiyoor

വയനാട്ടിലല്ല, ഹൈദരാബാദിൽ തനിക്കെതിരെ മത്സരിക്കാൻ ധൈര്യമുണ്ടോ? രാഹുലിനെ വെല്ലുവിളിച്ച്: ഒവൈസി

Aswathi Kottiyoor
WordPress Image Lightbox