26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വിവരാവകാശം തുണച്ചു ; 23 വർഷം ഇരുട്ടിൽ 24 മണിക്കൂറിനകം വെളിച്ചത്ത്
Kerala

വിവരാവകാശം തുണച്ചു ; 23 വർഷം ഇരുട്ടിൽ 24 മണിക്കൂറിനകം വെളിച്ചത്ത്

23 വർഷമായി കാണാമറയത്തിരുന്ന ഫയൽ ഒരൊറ്റ ഉത്തരവിലൂടെ 24 മണിക്കൂറുനകം വെളിച്ചത്തെത്തിച്ച്‌ സംസ്ഥാന വിവരാവകാശ കമീഷൻ. മരിച്ച ജീവനക്കാരന്റെ ആനുകൂല്യംനൽകാനും ആശ്രിത നിയമനത്തിനും സർവീസ് ബുക്ക് കാണാനില്ലെന്ന് തടസ്സംപറഞ്ഞ വിഷയത്തിലാണ്‌ വിവരാവകാശ കമീഷണർ എ അബ്ദുൽ ഹക്കീമിന്റെ ഇടപെടലിൽ തീരുമാനമായത്‌. ഇടുക്കി ഡിഎംഒ ഓഫീസിൽ ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ വിഭാഗത്തിൽ ഓഫീസറായിരുന്ന ജയരാജൻ മരിച്ചത് 2017ലാണ്. ഇദ്ദേഹത്തിന്റെ സർവീസ്ബുക്ക് 2000 മേയിൽ അക്കൗണ്ടന്റ്‌ ജനറലിന്റെ ഓഫീസിലേക്ക് അയച്ചശേഷം മടങ്ങി വന്നിട്ടില്ലെന്നായിരുന്നു വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. അഞ്ചു വർഷമായി ബന്ധുക്കൾ നിലമ്പൂരിൽനിന്ന് പൈനാവിലെത്തി പരാതി പറഞ്ഞിട്ടും നടപടിയായില്ല. അവസാനം വിവരാവകാശ കമീഷണർക്ക്‌ പരാതി നൽകി.

കമീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട്‌ ഡിഎംഒ ഓഫീസ് സമർപ്പിക്കാതായതോടെയാണ്‌ തെളിവെടുപ്പ് നടത്തി. മലപ്പുറത്തായിരുന്നു വിചാരണ. തെളിവെടുപ്പിൽ 2000 ജൂലൈയിൽത്തന്നെ എജിസ് ഓഫീസ്‌ സർവീസ്ബുക്ക് തിരികെ അയച്ചതായും ഇടുക്കി ഡിഎംഒ കൈപ്പറ്റിയതായും കണ്ടെത്തി. ഇടുക്കി ഡിഎംഒ ഓഫീസിൽനിന്നാണ് ഫയൽ കാണാതായതെന്നും തെളിഞ്ഞു. തുടർന്ന്‌ 24 മണിക്കൂറിനകം സർവീസ് ബുക്ക് ഹാജരാക്കിയില്ലെങ്കിൽ സ്വന്തം സർവീസ് ബുക്കിൽ മോശം റിമാർക്ക് വരുമെന്ന് കമീഷണർ താക്കീത് നൽകി. തലസ്ഥാനത്ത്‌ കമീഷണർ തിരിച്ചെത്തിയപ്പോൾ സർവീസ് ബുക്കും രേഖകളുമായി ഉദ്യോഗസ്ഥരും എത്തുകയായിരുന്നു. ആനുകൂല്യങ്ങൾ ഉടൻ തിട്ടപ്പെടുത്താനും സർവീസ് ബുക്ക് ഹെൽത്ത് ഡയറക്ടർക്ക് അയക്കാനും കമീഷണർ ഉത്തരവിട്ടു.

Related posts

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: അഞ്ചാംദിനത്തിൽ (13.01.2023) 15 പുസ്തകങ്ങളുടെ പ്രകാശനം

Aswathi Kottiyoor

ഒക്ടോബർ 2,3 തീയതികളിലെ ക്ലീൻ ഓഫീസ് ഡ്രൈവ് വിജയിപ്പിക്കുക: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ല: വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി: മന്ത്രി ആൻ്റണി രാജു

Aswathi Kottiyoor
WordPress Image Lightbox