22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ശുചിത്വശ്രീ ദിനം ആചരിക്കും
Uncategorized

ശുചിത്വശ്രീ ദിനം ആചരിക്കും

ഇരിട്ടി നഗരസഭാ സി ഡി എസ് ഭരണസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ച് ഞായറാഴ്ച ശുചിത്വ ശ്രീ ദിനമായി ആചരിക്കും.സര്‍ക്കാറിന്റെ മാലിന്യ മുക്ത കേരളം ക്യാമ്പയിനിന്റെ ചുവടുപിടിച്ച് മുഴുവന്‍ പൗരന്മാരെയും ശുചിത്വ ബോധമുള്ളവരാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പരിപാടി.

മാര്‍ച്ച് അഞ്ചാം തീയ്യതി ഓരോ അയല്‍കൂട്ടതലത്തിലും മുതിര്‍ന്ന അംഗം ശുചിത്വ ദീപം തെളിച്ചു കൊണ്ട് പരിപാടി ആരംഭിക്കും.തുടര്‍ന്ന് ശുചിത്വ പ്രതിജ്ഞ ചൊല്ലും.
അയല്‍ക്കൂട്ട പ്രദേശങ്ങളിലെ മാലിന്യക്കൂനകളുണ്ടെങ്കില്‍ ശുചീകരിക്കുക,
പാതയോരങ്ങളിലോ, ജല സ്രോതസുകളിലോ ഉള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക .
വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലും മറ്റും മാലിന്യ നിക്ഷേപമോ മാലിന്യം കത്തിക്കലോ ഉണ്ടെങ്കില്‍ നീക്കം ചെയ്യുന്നതിനും ആവര്‍ത്തിക്കാതിരിക്കുന്നതിനും നിര്‍ദ്ദേശിക്കുക,പൊതു ഇടങ്ങളില്‍ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ബോധവല്‍ക്കരിക്കുക,ഹരിതസേനാംഗങ്ങള്‍ക്ക് അജൈവ മാലിന്യം കൈമാറാത്തവരെ സന്ദര്‍ശിച്ച് ബോധവല്‍ക്കരിക്കുക,അത്തരം വീടുകളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് പരിസരത്ത് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നതായി കണ്ടാല്‍ അതുമൂലമുണ്ടാവുന്ന ഭവിഷ്യത്തുക്കളും, എടുക്കാവുന്ന നിയമ നടപടികളും പറഞ്ഞു മനസ്സിലാക്കി കൊടുക്കുക,ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക,പൊതു ഇടങ്ങള്‍ സൗന്ദര്യ വല്‍ക്കരിക്കുക,ശുചിത്വ ബോധവല്‍ക്കരണത്തിനുതകുന്ന കലാപരിപാടികള്‍ നടത്തുക തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുക.
എഡി എസ് തലത്തില്‍ മികച്ച ഒരു അയല്‍കൂട്ടത്തിനും
സിഡിഎസ് തലത്തില്‍ മികച്ച മൂന്ന് എഡിഎസു കള്‍ക്കും സമ്മാനം നല്‍കും.
സിഡിഎസ് ഭാരവാഹികള്‍ക്കു പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് പരിശീലനം നല്‍കും.ആലോചനായോഗം ക്ഷേമകാര്യ സ്റ്റാറ്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.രവിന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി ഡി എസ് പ്രസിഡണ്ട് നിധിന, വൈസ് പ്രസിഡണ്ട് സ്മിത പ്രസാദ്, മെമ്പര്‍ സെക്രട്ടറി അനിത.എം.ജി എന്നിവര്‍ പങ്കെടുത്തു

Related posts

കുലശേഖരത്ത് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീനവൊടുക്കിയ സംഭവം; അധ്യാപകൻ അറസ്റ്റിൽ

Aswathi Kottiyoor

വിദ്യാർഥിനിയെ ഇടിച്ചിട്ട് ബൈക്ക് അഭ്യാസം; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

ഹമ്പട കേമാ മനുക്കൂട്ടാ! 8 തിരുത്തി 3 ആക്കി വാങ്ങിക്കൂട്ടിയത് നല്ല എട്ടിന്റെ പണി, അതും 2000 രൂപയ്ക്ക് വേണ്ടി…

Aswathi Kottiyoor
WordPress Image Lightbox