കന്നുകാലി ഉടമകൾക്ക് 30,000 രൂപ വീതം നൽകണമെന്നു ശിപാർശതിരുവനന്തപുരം: ചർമ മുഴ രോഗബാധയെ തുടർന്ന ചത്ത കന്നുകാലി ഉടമകളായ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നു മൃഗ സംരക്ഷണ വകുപ്പ് സർക്കാരിനോടു ശിപാർശ ചെയ്തു.
രോഗബാധയെ തുടർന്നു ചത്ത കറവപ്പശുക്കൾക്കും എരുമകൾക്കും 30,000 രൂപ വീതം നഷ്ടപരിഹാരം നൽകണം. ആറുമാസമോ അതിൽ താഴെയോ പ്രായമുള്ള കന്നുകുട്ടികൾക്ക് 5,000 രൂപയും ഇതിനു മുകളിൽ പ്രായമുള്ള കിടാരികൾക്ക് 16,000 രൂപ വരെയും നഷ്ടപരിഹാരം നൽകണമെന്നും ശിപാർശയിൽ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 300-ഓളം കന്നുകാലികളാണു രോഗബാധയെ തുടർന്നു ചത്തത്.