23.6 C
Iritty, IN
July 15, 2024
  • Home
  • Uncategorized
  • നേരത്തെ തീരുമാനിച്ചത്, ജെറുസലേമും ബത്‌ലഹേമും സന്ദര്‍ശിച്ചു; ‘മുങ്ങിയ’ ബിജു തിരിച്ചെത്തി.*
Uncategorized

നേരത്തെ തീരുമാനിച്ചത്, ജെറുസലേമും ബത്‌ലഹേമും സന്ദര്‍ശിച്ചു; ‘മുങ്ങിയ’ ബിജു തിരിച്ചെത്തി.*

കോഴിക്കോട്: ആധുനിക കൃഷിരീതി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം പോയി ഇസ്രയേലില്‍ കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ തിരിച്ചെത്തി. ബഹ്‌റൈന്‍ വഴിയുള്ള എയര്‍ ഗള്‍ഫ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് പുലര്‍ച്ചെ നാലോടെ ബിജു എത്തിയത്. ബിജുവിനെ സഹോദരന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. മുങ്ങിയതല്ല, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും സര്‍ക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും ബിജു പ്രതികരിച്ചു.

’19-ാം തീയതി ഞായറാഴ്ചയായിരുന്നു തിരിച്ചുവരേണ്ടിയിരുന്നത്. അതിന് മുമ്പ്, പുണ്യനാട്ടില്‍ എത്തിയിട്ട് വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നത് ഞാന്‍ തീരുമാനിച്ച കാര്യമാണ്. ആദ്യം ജെറുസലേമിലേക്കും പിറ്റേദിവസം ബത്‌ലഹേമിലേക്കും പോയി. ശനിയാഴ്ച തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ വാട്‌സാപ്പ് വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ബന്ധപ്പെടാനുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നു. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. മോശമായ രീതിയിലായിരുന്നു ഓരോ കാര്യങ്ങള്‍ വന്നത്. വിഷമമായതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാന്‍ പറ്റിയില്ല. അവിടെ തന്നെ തുടരേണ്ടിവന്നു. ഇങ്ങനെയൊരുഘട്ടത്തില്‍ സംഘത്തിനൊപ്പം തിരിച്ച് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. വീട്ടുകാരോട്, കൂടെയുണ്ടായിരുന്ന 26 പേരോട്, കൃഷി വകുപ്പിനോട്, പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോകന്‍ സാറിനോട്, മന്ത്രിയോട്, സര്‍ക്കാരിനോട്, എല്ലാവരോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു’, വിമാനത്താവളത്തില്‍ വെച്ച് ബിജു മാധ്യമങ്ങളോട് പ്രതികരിച്ചു.

Related posts

പുതുപ്പള്ളിയിൽ ചൂടേറുന്നു; സംവാദത്തിന് വിളിച്ച് ജെയ്ക്, ആദ്യം കേരള വികസനം ചർച്ച ചെയ്യാമെന്ന് ചാണ്ടി ഉമ്മൻ

Aswathi Kottiyoor

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നും ആദ്യ വിമാനം ഇന്നെത്തും, 11 മലയാളികളടക്കം 212 യാത്രക്കാർ, ഹെൽപ് ഡെസ്ക് സജ്ജം

Aswathi Kottiyoor

പൊലീസിനെ മർദിച്ച കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞത് സിപിഐഎം ഓഫീസിൽ

Aswathi Kottiyoor
WordPress Image Lightbox