27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; ജനശതാബ്ദി ഉൾപ്പടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി
Kerala Uncategorized

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; ജനശതാബ്ദി ഉൾപ്പടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, എറണാകുളം – ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഇന്ന് സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനുകൾ റദ്ദാക്കിയതോടെ കൂടുതൽ ബസ് സർവീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു

ഇന്ന് ഉച്ചക്ക് 14.50 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട 12082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്‌ദി പൂർണമായും റദാക്കി. വൈകീട്ട് 5.35 നുള്ള എറണാകുളം- ഷൊർണൂർ മെമു, രാത്രി 7.40നുള്ള എറണാകുളം-ഗുരുവായൂർ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയ മറ്റ് ട്രെയിനുകൾ

ഇന്ന് 2.50 നുള്ള കണ്ണൂർ -എറണാകുളം എക്‌സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഇന്ന് 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയിൽ തൃശൂരിൽ നിന്ന് രാത്രി 8.43നു പുറപ്പെടും. ഇന്ന് 10.10ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി-ബംഗളൂരു ട്രെയിൻ 2 മണിക്കൂർ വൈകും. നാളത്തെ കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി സർവീസ് പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

Related posts

കേരളത്തിൽ 214 ജീവികൾ മരണവക്കിൽ ; തത്തയും തൂക്കണാംകുരുവിയും പട്ടികയിൽ

Aswathi Kottiyoor

‘കണ്ടറിയണം കോശി’; ഒരു ദിവസം 100 പേർക്ക് ലൈസൻസ് നൽകുന്നതെങ്ങനെ? എംവിഡിമാരുടെ പരസ്യ പരീക്ഷ ഇന്ന്

Aswathi Kottiyoor

ന്യൂമോണിയ മാറാനെന്നും പറഞ്ഞ് കുഞ്ഞിനെ പഴുപ്പിച്ച ഇരുമ്പുവടി കൊണ്ട് അടിച്ചത് 40 തവണ

Aswathi Kottiyoor
WordPress Image Lightbox