26.6 C
Iritty, IN
July 4, 2024
  • Home
  • Iritty
  • ജീവിതസുഖം ആസ്വദിക്കണമെങ്കിൽ ശരീരത്തെ വിഗ്രഹതുല്യമാക്കണം – നിഷാറാണി ടീച്ചർ
Iritty

ജീവിതസുഖം ആസ്വദിക്കണമെങ്കിൽ ശരീരത്തെ വിഗ്രഹതുല്യമാക്കണം – നിഷാറാണി ടീച്ചർ

ഇരിട്ടി: ശരീരവും മനസ്സും ചേരുന്നതാണ് ഞാനെന്നും മനസ്സിന്റെയും ശരീരത്തിന്റെയും ചുറ്റുപാടിന്റെയും സുഖമാണ് എന്റെയും സുഖമെന്നും പയ്യോളി ശിവാനന്ദ സ്‌കൂൾ ഓഫ് യോഗ ഡയറക്ടർ നിഷാറാണി ടീച്ചർ പറഞ്ഞു. കിഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന മാതൃസമ്മേളനം ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ടീച്ചർ. ജീവിതസുഖം ആസ്വദിക്കണമെങ്കിൽ ശരീരത്തെ അമ്പലത്തിലെ വിഗ്രഹതുല്യമാക്കുകയും അതാതു ദിവസം ശുദ്ധമാക്കി വെക്കുകയും വേണം. എത്രകാലം ഞാനുണ്ടോ അത്രയും കാലം ശരീരത്തെ വിഗ്രതുല്യമാക്കുകയും ചിന്തകളുടെ പ്രവാഹമായ മനസ്സിനെ ഈശ്വരീയമാക്കി നന്മയുള്ളതാക്കി വെക്കുകയും വേണമെന്നും നിഷാറാണി ടീച്ചർ പറഞ്ഞു. മാതൃ സമിതി വൈസ് പ്രസിഡന്റ് പി.പി. ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മാതൃസമിതി ജില്ലാ പ്രസിഡന്റ് ഷീല പായം, ഗീതാ പത്മകുമാർ, ഗീതാ പ്രഭാകരൻ എന്നിവർ സംസാരിച്ചു. തുടർന്ന് സമൂഹസദ്യ വൈകുന്നേരം ആറാട്ട് ബാലീ, ആറാട്ട് എഴുന്നള്ളത്ത്, കൊടിയിറക്കൽ എന്നിവയോടെ ഉത്സവം സമാപിച്ചു.

Related posts

കനത്ത മഴ തുടരുന്നു – ആശങ്കയിലായി ഇരിട്ടിയുടെ മലയോര മേഖല

Aswathi Kottiyoor

റോഡരികിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് പിഴയീടാക്കി പായം ഗ്രാമപഞ്ചായത്ത്

Aswathi Kottiyoor

മലയോര ഹൈവേയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഓവുചാലുകൾ നോക്കുകുത്തി

Aswathi Kottiyoor
WordPress Image Lightbox