24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇ ഹെൽത്തിനു വാങ്ങിയ ടാബുകൾ ഉപയോഗശൂന്യം; 16 കോടി പാഴായി.
Kerala

ഇ ഹെൽത്തിനു വാങ്ങിയ ടാബുകൾ ഉപയോഗശൂന്യം; 16 കോടി പാഴായി.

കോഴിക്കോട് ∙ ഇ ഹെൽത്ത് കേരള പദ്ധതിക്കു വേണ്ടി 15.80 കോടി രൂപ മുടക്കി വാങ്ങിയ 9500 കംപ്യൂട്ടർ ടാബ്‍ലെറ്റുകളിൽ പകുതിയും കേടായി നശിച്ച നിലയിൽ. സ്വകാര്യ കമ്പനിയിൽനിന്നു വാങ്ങിയ ടാബുകളിൽ 4404 എണ്ണവും  പൂർണമായി കേടായപ്പോൾ 4455 എണ്ണം എട്ടുകൊല്ലമായി ഉപയോഗിക്കാതെ വച്ചിരിക്കുകയാണ്.  

അറ്റകുറ്റപ്പണി അസാധ്യമായതോടെ ഉപയോഗശൂന്യമായ ടാബുകൾ കൂട്ടത്തോടെ നശിപ്പിക്കാൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. വൻതുക നൽകി വാങ്ങിയ ടാബ്‌ലെറ്റുകളിൽ 25% പോലും ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ വൻ അനാസ്ഥയാണ് ഉണ്ടായത്. ഇ ഗവേണൻസ് മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് ഉപയോഗിച്ചാണ് ടാബുകൾ വാങ്ങിയത്.

ടാബ്‍ലെറ്റുകളുടെ ഓഡിറ്റ് റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതോടെയാണ് 15.80 കോടി രൂപയുടെ പാഴ്ചെലവ് പുറത്തു വരുന്നത്. 9500 ടാബ്‍ലെറ്റുകൾ വാങ്ങിയതിൽ 4404 എണ്ണം ഹാർഡ്‌വെയർ തകരാർ മൂലമാണ് ഉപയോഗശൂന്യമായത്. 246 എണ്ണത്തിന് എന്തു സംഭവിച്ചെന്നു വ്യക്തമല്ല. 23 എണ്ണം പ്രളയത്തിൽ നഷ്ടപ്പെട്ടെന്നാണ് ഇ ഹെൽത്ത് അധികൃതരുടെ വിശദീകരണം. ഒരിക്കൽപോലും ഉപയോഗിക്കാതെ നശിച്ചുപോയവയും ഉണ്ട്. ശേഷിക്കുന്ന 4455 എണ്ണമാണ് ഏതെങ്കിലും തരത്തിൽ ഉപയോഗിക്കാതെ വച്ചിരിക്കുന്നത്. 

ഐബോൾ സ്ലൈഡ് ബ്രേസ് X1 എന്ന ടാബ്‍ലെറ്റാണ് 2017 മുതൽ വിവിധ ഘട്ടങ്ങളിലായി വാങ്ങിയത്.  ഒരെണ്ണത്തിന് 13,550 രൂപ വീതം 1500 എണ്ണവും  15,228 രൂപ വീതം 8000 എണ്ണവുമാണു വാങ്ങിയത്. കൂടെ നികുതിയും. കെൽട്രോണാണ് സ്വകാര്യ കമ്പനിയിൽനിന്നു ടാബുകൾ വാങ്ങി ഇ ഹെൽത്ത് കേരള പ്രോജക്ടിനു കൈമാറിയത്. ഫീൽഡ് സർവേയ്ക്കു പോകാൻ എത്ര ജീവനക്കാരാണ് ആരോഗ്യവകുപ്പിന് ഉള്ളത് എന്നുപോലും കൃത്യമായ കണക്ക് എടുക്കാതെയാണ് ടാബുകൾ വാങ്ങി‌യത്.

2016ൽ കെ.കെ.ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് ഇ ഹെൽത്ത് കേരള പദ്ധതിക്കു തുടക്കമിട്ടത്. 14 ജില്ലയിലെയും ഓരോ വ്യക്തിയുടെയും ആരോഗ്യവിവരങ്ങൾ ആധാർ നമ്പറിനൊപ്പം  ടാബിൽ ശേഖരിച്ച് ഇ ഹെൽത്ത് സെർവറിലേക്ക് മാറ്റാനായിരുന്നു നിർദേശം.  ഫീൽഡിൽനിന്നുള്ള വിവരശേഖരണം ഇപ്പോഴും കടലാസിൽ തന്നെയാണു  നടത്തുന്നത്.

Related posts

നയനയുടെ മരണം: പൊലീസിന്റെ കൂടുതൽ വീഴ്ചകൾ പുറത്ത്

Aswathi Kottiyoor

പിഎംഎവൈ അല്ല ലൈഫ്‌ ; കേന്ദ്രം നൽകുന്നത്‌ 72,000, സംസ്ഥാനം 3.28 ലക്ഷം

Aswathi Kottiyoor

വേനൽമഴ; ഒരുമാസത്തിനിടെ ഉണ്ടായത് കോടികളുടെ നഷ്ടം

WordPress Image Lightbox